ടൈറ്റാനിക്കിലെ നടൻ അന്തരിച്ചു

ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ (80) അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കില്‍ വില്ലനായ ബില്ലി സെയ്‌നിന്റെ അസിസ്റ്റന്റ് സ്‌പൈസര്‍ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാര്‍ണര്‍ ആണ്. തേട്ടി നയന്‍ സ്‌റ്റെപ്സ്, ടൈം ബാന്‍ഡിറ്റ്സ്, വാലാന്‍ഡര്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ഡേവിഡ് പ്രശസ്തനാണ്. സ്റ്റാര്‍ ട്രെക്ക് ഫ്രാഞ്ചൈസിയിലെ വിവിധ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി നിരവധി ഹിറ്റ് സിനിമകളും സംഗീതവും ഡേവിഡ് വാര്‍ണറുടെ കരിയറില്‍ ഉള്‍പ്പെടുന്നു.

Read More

നഗ്ന ഫോട്ടോഷൂട്ട്, നടനെതിരെ കേസ്

മുംബൈ : പൂർണ നഗ്നനായി ഫോട്ടോഷൂട്ട് നടത്തിയതുമായി ബന്ധപ്പെട്ട പരാതിയിൽ ബോളിവുഡ് നടൻ രൺവീർ സിങിനെതിരെ പോലീസ് കേസെടുത്തു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്യാം മംഗരം ഫൗണ്ടേഷൻ എന്ന എൻജിഒ നൽകിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ചെമ്പൂർ പോലീസിലാണ് സംഘടന പരാതി നൽകിയത്. തൊട്ടുപിന്നാലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. രൺവീർ സിംഗിൻറെ നഗ്ന ഫോട്ടോകൾ വൈറലായതോടെ ശ്യാം മംഗാരം ഫൗണ്ടേഷൻ നടനെതിരെ എൻജിഒയാണ് പരാതിയുമായി രംഗത്തെത്തിയത്.’കുട്ടികളുടെയും വിധവകളുടെയും നല്ല ഭാവിക്കായി ഞങ്ങൾ 6 വർഷമായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. കഴിഞ്ഞയാഴ്ച റൺവീർ സിംഗിൻറെ…

Read More

രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ഡൽഹി: സോണിയാ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് സംഘടിപ്പിച്ച കോൺഗ്രസ് പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് എം.പിമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് എം.പിമാരോടൊപ്പം വിജയ് ചൗക്കിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാിരുന്നു രാഹുല്‍ ഗാന്ധി. രാഷ്ട്രപതി ഭവനിലേക്ക് കോൺഗ്രസ് എംപിമാർ നടത്തിയ മാർച്ച് വിജയ് ചൗക്കിൽ പോലീസ് തടഞ്ഞു. ശേഷം നിരവധി എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയാ ഗാന്ധി നിന്നും ചോദിച്ചറിയാൻ ഉണ്ടെന്ന് ഇ.ഡി വ്യക്തമാക്കിയിരുന്നത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ രണ്ടാംവട്ട ചോദ്യചെയ്യലിനായി…

Read More

രാഹുൽ ഗാന്ധി അറസ്റ്റിൽ

ഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പോലീസ് സംഘം വളഞ്ഞു അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More

ചിരഞ്ജീവി സര്‍ജയുടെ അപ്രതീഷിത വിയോഗത്തിന് പിന്നാലെ മറ്റൊരു ദുരന്തം കൂടെ മേഘ്നയെ തേടി എത്തി

ബെംഗളൂരു: ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളി പ്രക്ഷകരില്‍ ശ്രദ്ധ നേടിയ താരമാണ് മേഘ്‌ന രാജ്. സിനിമാ ലോകം ഒന്നടങ്കം നടുങ്ങിയ വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. ഭർത്താവിന്റെ വിയോഗത്തിൽ നിന്നും കരകയറുന്നതിനു മുന്നേ മറ്റൊരു ദുരന്തം കൂടെ ഉണ്ടായിരിക്കുകയാണ് മേഘനയുടെ കുടുംബത്തിൽ. ചിരഞ്ജിവി സര്‍ജയുടെ അമ്മ ലക്ഷ്മി ദേവമ്മയാണ് അന്തരിച്ചത്. 85 വയസ്സായ താര മാതാവ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്, അധ്യാപികയായ ദേവമ്മ പഞ്ചായത്ത് പ്രസിഡന്റെ കൂടിയായിരുന്നു. മകന്റെ കൂടെയുള്ള ദേവമ്മയുടെ ചിത്രം പങ്കുവച്ചു കൊണ്ട് മേഘ്ന തന്നെയാണ് ഈ വാർത്ത പുറത്ത്…

Read More

2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും

ബെംഗളൂരു: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന 2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും പങ്കെടുക്കും. ആദ്യ മത്സരം നാളെ. ഇരു ടീമുകളുടെയും റിസർവ് സ്‌ക്വാഡുകൾ ഇതിനായി യുകെയിലെത്തി. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് . ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ (ആർഎഫ്ഡിഎൽ) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യുവനിരയാണ് അന്താരാഷ്ട്ര…

Read More

ശമ്പളം ആവശ്യപ്പെട്ടതിന് ജീവനക്കാരിക്ക് മർദ്ദനം

ബെംഗളൂരു: ശമ്പളം ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ മര്‍ദ്ദിച്ച്‌ സ്‌പാ ഉടമ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് സംഭവം. സ്‌പാ ഉടമയായ മനോജാണ് ജീവനക്കാരിയായ ലക്ഷ്‌മമ്മയെ മര്‍ദിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം സംഭവം അറിയുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ലക്ഷ്‌മമ്മ സ്പാ ഉടമ മനോജിനോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടുറോഡില്‍ വച്ച്‌ ഇവരെ മനോജ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ലക്ഷ്‌മമ്മ കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read More

കരിമ്പ് ലോറികൾ തടഞ്ഞ് ആനയും കുട്ടിയാനയും

ബെംഗളൂരു: കരിമ്പ് ലോറി തടഞ്ഞ് നിര്‍ത്തി കരിമ്പ് വാങ്ങുന്ന ആനയുടെയും കുട്ടിയാനയുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്നാണ് വൈറലായത്. ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാനയാണ് വീഡിയോ ട്വിറ്ററിലൂടെ ഷെയർ ചെയ്തത്. ലോറി ആന തടഞ്ഞതോടെ ലോറിയില്‍ നിന്നും ക്ലീനര്‍ ലോറിക്ക് മുകളില്‍ കയറി ലോഡില്‍ നിന്നും കരിമ്പ് താഴേയ്ക്കിട്ടതും കുട്ടിയാന കരിമ്പിനടുത്തേക്ക് എത്തുന്നതും തിന്നുന്നതും വീഡിയോയില്‍ ഉണ്ട്. മൈസൂര്‍ ഹൈവേയില്‍ ആണ് സംഭവം നടന്നത് റിപ്പോർട്ടിൽ പറയുന്നു. ആന ലോറി തടഞ്ഞതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ മറ്റ് വാഹനങ്ങളിലുള്ളവര്‍ ഇറങ്ങി ഈ…

Read More

ബ്രാഹ്മണ ഭക്ഷണശാലകൾക്കെതിരെ ട്വിറ്റർ പ്രതിഷേധം

ബെംഗളൂരു: സൊമാറ്റോ, സ്വിഗ്ഗി പോലുള്ള ഡെലിവറി ആപ്പുകൾ ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക കാണിക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ പ്രതിഷേധം. മതപരമായ കാര്യങ്ങളിൽ തുടരെ തുടരെ വിവാദത്തിൽ പെടുകയാണ് ഇപ്പോൾ കർണാടക. മതം ഉൾപ്പെടുന്ന വളരെ സെൻസിറ്റീവ് വിഷയവുമായി ട്വിറ്റർ പ്രതിഷേധം വീണ്ടും എത്തിയിരിക്കുകയാണ്. @peeleraja ട്വിറ്റർ ഉപയോക്താവിൻറെ വിശദമായ പോസ്റ്റിൽ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിൽ നിന്ന് എടുത്ത നിരവധി സ്ക്രീൻഷോട്ടുകൾ ‘ബ്രാഹ്മണ’ പാചകരീതിയിൽ സ്പെഷ്യലൈസ് ചെയ്ത റെസ്റ്റോറന്റുകളുടെ പട്ടിക പ്രത്യേകമായി കാണിക്കുന്നു. ഈ ട്വീറ്റ് ആണ് ഇപ്പൊൾ…

Read More

കോൺഗ്രസ്‌ എംഎൽഎ യുടെ പരാമർശം വിവാദത്തിൽ

ബെംഗളൂരു: കർണാടകയിൽ വൊക്കലിഗ വിഭാഗക്കാരേക്കാൾ കൂടുതൽ മുസ്ലീംങ്ങൾ ഉണ്ടെന്ന് കോൺഗ്രസ്  എം എൽ എ ബി. സെഡ്. സമീർഖാന്റെ പരാമർശം വൻ വിവാദത്തിലേക്ക് . ബിജെപിയിലെ വൊക്കലിഗ നേതാക്കൾ സമീർഖാനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. രാഷ്ട്രീയമായി മേൽക്കോയ്മയുള്ള സമുദായത്തെ താഴ്ത്തികെട്ടാൻ ആണ് ഖാന്റെ ശ്രമമെന്നു ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. അതേ സമയം, വിവാദ പ്രസ്താവനയിൽ അനുനയ നീക്കവുമായി കോൺഗ്രസ്  നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ വൊക്കലിഗ മഠാധിപതി നിർമ്മലാനന്ദ കോൺഗ്രസ് നേതാക്കളെ അതൃപ്തി അറിയിച്ചു.

Read More