ശമ്പളം ആവശ്യപ്പെട്ടതിന് ജീവനക്കാരിക്ക് മർദ്ദനം

ബെംഗളൂരു: ശമ്പളം ആവശ്യപ്പെട്ടതിന് ജീവനക്കാരിയെ മര്‍ദ്ദിച്ച്‌ സ്‌പാ ഉടമ. കഴിഞ്ഞ ദിവസം ബെംഗളൂരുവിലാണ് സംഭവം. സ്‌പാ ഉടമയായ മനോജാണ് ജീവനക്കാരിയായ ലക്ഷ്‌മമ്മയെ മര്‍ദിച്ചത്.

സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് പുറംലോകം സംഭവം അറിയുന്നത്.

സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ലക്ഷ്‌മമ്മ സ്പാ ഉടമ മനോജിനോട് പണം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടുറോഡില്‍ വച്ച്‌ ഇവരെ മനോജ് മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്‌തു. ലക്ഷ്‌മമ്മ കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us