വാല്മീകി കോർപ്പറേഷൻ ഫണ്ട്‌ തിരിമറി; മുൻമന്ത്രി ബി. നാഗേന്ദ്രയ്ക്ക് ജാമ്യം

ബെംഗളൂരു : മഹർഷി വാല്മീകി എസ്.ടി. ഡിവലപ്‌മെന്റ് കോർപ്പറേഷൻ ഫണ്ട് തിരിമറിക്കേസിൽ അറസ്റ്റിലായ കർണാടക മുൻമന്ത്രി ബി. നാഗേന്ദ്രയ്ക്ക് ജാമ്യം.

ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേകകോടതിയാണ് ജാമ്യമനുവദിച്ചത്. സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗക്ഷേമ വകുപ്പ്‌ മന്ത്രിയായിരുന്ന നാഗേന്ദ്ര കഴിഞ്ഞ ജൂണിൽ ആരോപണങ്ങളുയർന്നതോടെ രാജിവെച്ചതായിരുന്നു.

ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജൂലായ് 12-നാണ് നാഗേന്ദ്രയെ അറസ്റ്റുചെയ്തത്. കള്ളപ്പണംവെളുപ്പിക്കലിനെതിരായ വകുപ്പുചുമത്തിയായിരുന്നു അറസ്റ്റ്.

  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!

ഫണ്ട് തിരിമറിയിലെ ബുദ്ധികേന്ദ്രം നാഗേന്ദ്രയാണെന്ന് ഇ.ഡി. കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. ഫണ്ട് തിരിമറിയിലെ പ്രധാനികളുമായി നാഗേന്ദ്ര അടുത്തബന്ധം പുലർത്തിയതായും ആരോപിച്ചു.

തിരിമറിനടത്തിയത് നാഗേന്ദ്രയുടെ നിർദേശപ്രകാരമാണെന്നും ഇതിൽപ്പെട്ട 21 കോടി രൂപ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായും ആരോപിച്ചു.

വാല്മീകി കോർപ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന ചന്ദ്രശേഖർ ജീവനൊടുക്കിയതോടെയാണ് തിരിമറിയുടെ വിവരങ്ങൾ പുറത്തുവന്നത്.

തുടർന്ന്, അന്വേഷണത്തിന് സർക്കാർ എസ്.ഐ.ടി.ക്ക് രൂപംനൽകി. ഇതിനുപിന്നാലെയാണ് ഇ.ഡി. അന്വേഷണം തുടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  35,000 രൂപ വാടക നൽകിയിട്ടും എസി ഇട്ടതിന് ഉടമസ്ഥന്റെ ചീത്തവിളി; ബെംഗളൂരുവിൽ വാടകക്കാരന്റെ കുറിപ്പ് വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
[masterslider id="10"]

Related posts