2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും

ബെംഗളൂരു: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന 2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും പങ്കെടുക്കും. ആദ്യ മത്സരം നാളെ.

ഇരു ടീമുകളുടെയും റിസർവ് സ്‌ക്വാഡുകൾ ഇതിനായി യുകെയിലെത്തി. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് . ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ (ആർഎഫ്ഡിഎൽ) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യുവനിരയാണ് അന്താരാഷ്ട്ര ടൂർണമെന്റിൽ മത്സരിക്കാൻ യോഗ്യത നേടിയത്.

  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്

എട്ട് മത്സരങ്ങൾ മത്സരിക്കുന്ന നെക്സ്റ്റ് ജനറേഷൻ കപ്പിൽ ബെംഗളൂരു, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്കും പുറമെ അഞ്ച് പ്രീമിയർ ലീഗ് ക്ലബ്ബ് യൂത്ത് ടീമുകളും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഒരു അക്കാദമി ടീമും ഉൾപ്പെടുന്നു. ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് നാളെ  ലണ്ടനിലും മിഡ്‌ലാൻഡ്‌സിലുമായി ആദ്യ മത്സരം നടക്കും . ഗ്രൂപ്പ് എയിൽ ബെംഗളൂരു ലെസ്റ്റർ സിറ്റിയെയും ഗ്രൂപ്പ് ബിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സ് ടോട്ടനം ഹോട്ട്‌സപറിനേയും നേരിടും. ജൂലൈ 30നാണ് ഫൈനൽ മത്സരം നടക്കുക.

  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
[masterslider id="10"]

Related posts