ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 676 റിപ്പോർട്ട് ചെയ്തു. 804 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 7.19% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 804 ആകെ ഡിസ്ചാര്‍ജ് : 3917770 ഇന്നത്തെ കേസുകള്‍ : 676 ആകെ ആക്റ്റീവ് കേസുകള്‍ : 4892 ഇന്ന് കോവിഡ് മരണം : 0 ആകെ കോവിഡ് മരണം : 40071 ആകെ പോസിറ്റീവ് കേസുകള്‍ : 3962775…
Read MoreDay: 22 June 2022
സാൻഡൽവൂഡിലെ മലയാളി സംവിധായകൻ സിതേഷ് സി ഗോവിന്ദ്നെ കുറിച്ച് കൂടുതൽ അറിയാം.
“ സിനിമകൾക്ക് ഭാഷ ഇല്ല – എന്നാൽ ഓരോ സിനിമക്കും അതിൻ്റെതായ ഒരു ഭാഷയുണ്ട്, അത് ആ സിനിമ നമ്മോടു പറയുന്ന ഭാഷയാണ് “_ എഴുതി, സംവിധാനം ചെയ്ത ആദ്യ സിനിമ ഈ വർഷത്തെ ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (biffes 2022 ) നോമിനേറ്റ് ചെയ്യപ്പെട്ട സന്തോഷം “ ഇതു എന്താ ലോകവയ്യ ” എന്ന കന്നഡ സിനിമയുടെ മലയാളിയായ ഡയറക്ടർ സിതേഷ് സി ഗോവിന്ദ് ബെംഗളൂരുവാർത്തയുമായി പങ്കുവച്ചു. രാജ്യത്തെ പ്രധാന ചലച്ചിത്രോൽസവങ്ങളിൽ ഒന്നായ കർണാടക ചലനച്ചിത്ര അക്കാഡമിയും കർണാടക സർക്കാറും സംയുക്തമായി…
Read Moreസൗത്ത് ബെംഗളൂരു മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ പൊതുയോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. അസോസിയേഷൻ പ്രസിഡണ്ട് ശ്രീ അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സാന്തോം ഇടവക വികാരി ഫാദർ തോമസ് കാട്ടുതിരുത്തിയിൽ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻ കൗൺസിലർമാരായ ശ്രീ മുരളി, ശ്രീമതി ഭാഗ്യലക്ഷ്മി എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികൾ പങ്കെടുത്തു. ശ്രീ മണികണ്ഠൻ ശ്രീ ഹരിദാസ് തുടങ്ങിയവർ വേദിയിൽ സംസാരിച്ചു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ് – അലക്സ് ജോസഫ്, സെക്രട്ടറി – സുരേഷ് ബാബു, വൈസ് പ്രസിഡന്റ് – ബിനു വി ആർ,…
Read Moreയോഗ ചെയ്തത് പ്രധാന മന്ത്രിയ്ക്കൊപ്പം, അഭിമാന നിമിഷമെന്ന് ട്രാൻസ്ജെൻഡർ സമൂഹം
ബെംഗളൂരു: അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതിന്റെ സന്തോഷം പങ്കുവച്ച് ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം. ഇന്നലെ കര്‍ണാടകയിലെ മൈസൂര്‍ പാലസ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി നേതൃത്വം നല്കിയ ചടങ്ങിലാണ് ഇവര്‍ പങ്കെടുത്തത്. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയിലെ 15 ഓളം പേരാണ് പരിപാടിയില്‍ പങ്കെടുത്തത്. ടിവിയില്‍ കണ്ടുപരിചയമുളള പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരായ പ്രണതിയും അഫ്സാരിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിലെ ആളുകള്‍ക്ക് ഒരു അവസരം ലഭിക്കുന്നത് ഇത് ആദ്യമായാണ്. ഇത്തരം കാര്യങ്ങള്‍ ആളുകളുടെ ചിന്തയിലും മാറ്റം കൊണ്ടുവരുമെന്ന് ഇവര്‍…
Read Moreമംഗളൂരു – ചെന്നൈ എഗ്മോറിലെ യാത്ര ജീവൻ പണയപ്പെടുത്തി
ബെംഗളൂരു: ആവശ്യത്തിന് ജനറല്‍ കംപാര്ട്ട്മെന്റുകളില്ലാത്തതിനാല് മംഗളൂരു -ചെന്നൈ എഗ്മോര്‍ ട്രെയിനിലെ യാത്ര ബുദ്ധിമുട്ടിൽ. നൂറുണക്കിന് യാത്രക്കാരാണ് ഈ വണ്ടി ആശ്രയിച്ച് യാത്ര ചെയ്യുന്നത്. എന്നാൽ രണ്ട് ജനറല്‍ കംപാര്‍ട്ടുമെന്റുകള്‍ മാത്രമാണുള്ളത്.18 ബോഗികളുള്ള വണ്ടിയില്‍ ബാക്കിയെല്ലാം എ.സി. കോച്ചുകളാണ്. ഇതാണ് യാത്ര ദുരിതയാത്രയാവാന് കാരണമാവുന്നത്. രാവിലെ 9.30ന് പയ്യന്നൂരില്‍ എത്തിച്ചേരേണ്ട ട്രെയിന്‍ മിക്ക ദിവസങ്ങളിലും 9.45 ആവും സ്റ്റേഷനിലെത്താന്‍. കണ്ണൂരിലും മറ്റുമുള്ള ഓഫിസുകളിലെത്തേണ്ട യാത്രക്കാര്‍ക്ക് ചവിട്ടുപടികളില്‍ തൂങ്ങി യാത്രചെയ്യേണ്ട ഗതികേടാണ്. വൈകുന്നതുകൊണ്ട് മറ്റു വണ്ടികള്‍ക്ക് പോകാനെത്തിയവരും ഈ വണ്ടിയില്‍ കയറുന്നതോടെ തിരക്ക് കൂടും. പതിനാറോളം കംപാര്‍ട്ടുമെന്റുകള്‍…
Read Moreറൂട്ട് കനാലിനു ശേഷം കന്നഡ നടി സ്വാതി സതീഷിന്റെ മുഖം വിരൂപമായി
ബെംഗളൂരു: കന്നഡ നടി സ്വാതി സതീഷ് അടുത്തിടെ റൂട്ട് കനാല്‍ സര്‍ജറിക്ക് വിധേയയായിരുന്നു. എന്നാൽ സർജറിയ്ക്ക് ശേഷം മുഖത്ത് നീരുവന്ന് പൂര്‍ണ്ണമായും മുഖം തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരിക്കുകയാണ് ഇപ്പോൾ. ശസ്ത്രക്രിയയ്ക്ക് ശേഷം, മുഖത്തിന്റെ വീക്കം ഒരു സാധാരണ പാര്‍ശ്വഫലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും അത് കുറയുകയോ സുഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇപ്പോഴിതാ, ഡോക്ടര്‍മാരുടെ മെഡിക്കല്‍ അശ്രദ്ധ ചൂണ്ടിക്കാട്ടി നടി പരാതി നൽകിയിരിക്കുകയാണ്.
Read Moreബിഗ് ബോസ് ഫൈനലിലേക്ക് അടുക്കുമ്പോൾ ശത്രുക്കൾ സുഹൃത്തുക്കൾ ആവുന്നു
സംഭവബഹുലമായി ബിഗ് ബോസ് സീസണ് 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച് 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി കേവലം ഓരാഴ്ച കൂടി മാത്രമാണ് ബാക്കി. ഇപ്പോഴിതാ പുതിയ വിശേഷങ്ങളിലേക്കാണ് ബിഗ് ബോസ് ഷോ പ്രേക്ഷകരെ കൊണ്ട് പോവുന്നത്. തുടക്കം മുതൽ നല്ല സ്വര ചേർച്ചയിൽ അല്ലായിരുന്ന ദിൽഷയും റിയാസും സുഹൃത്തക്കളാവുന്നു. നിലവില്‍ 7 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഇവരില്‍ പലരുടേയും കാഴ്ചപ്പാടുകളും തെറ്റിദ്ധാരണയും ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ നടന്നത് റിയാസും ദില്‍ഷയും തമ്മിലാണ്.…
Read Moreജൂൺ 25 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തിൽ 25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിൽ നിർദ്ദേശിച്ചു.
Read Moreകോഹ് ലിയ്ക്ക് കോവിഡ്
മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് കോവിഡ് വൈറസ് ബാധ. മാൽദീവ്സിൽ അവധി ആഘോഷിച്ച് ഇംഗ്ലണ്ടിൽ എത്തിയതിന് ശേഷമാണ് താരത്തിന് ബാധ സ്ഥിരീകരിച്ചത്. താരത്തിന് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങൾ ബാധിക്കുമെന്നാണ് കരുതുന്നത്. നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനും ബാധ സ്ഥിരീകരിച്ചിരുന്നു. തീർച്ചയായും മാറി താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിയുമെന്ന് കരുതപ്പെടുന്നു. എന്നാൽ, 24-ന് ആരംഭിക്കുന്ന ലെഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ് ബാധ മത്സരത്തിന്റെ മുന്നൊരുക്കങ്ങളെ ബാധിക്കുമെന്ന് കരുതപ്പെടുന്നു. കോവിഡിൻറെ പശ്ചാത്തലത്തിൽ താരങ്ങൾക്ക് അമിതഭാരം നൽകേണ്ടതില്ലെന്ന്…
Read More3,000 കോടി രൂപ നിക്ഷേപിച്ച് ഐകിയ ബെംഗളൂരുവിൽ ഇന്ന് ഏറ്റവും വലിയ സ്റ്റോർ തുറന്നു
ബെംഗളൂരു: സ്വീഡിഷ് ഹോം ഫർണിഷിംഗ് ഭീമനായ ഐകിയ, ഇന്ത്യയിലെ ഏറ്റവും വലിയ 4.60 ലക്ഷം ചതുരശ്ര അടി സ്റ്റോർ ജൂൺ 22 ബുധനാഴ്ച ബെംഗളൂരുവിലെ നാഗസാന്ദ്രയിൽ തുറക്കും. ഈ വലിയ ഫോർമാറ്റ് സ്റ്റോറിൽ ഏകദേശം 1,000 പേർക്ക് ജോലി ലഭിക്കും. 72 ശതമാനം ജീവനക്കാരിൽ 20 ശതമാനവും പ്രാദേശിക നിയമങ്ങളാണ്. കമ്പനിയിലേക്കുള്ള നിയമനങ്ങളിൽ ഭൂരിഭാഗവും ഓൺലൈനിലാണ് നടന്നത്. ബ്രാൻഡിനെ കൂടുതൽ പരിചയപ്പെടാൻ ജീവനക്കാരെ നവി മുംബൈയിലെയും ഹൈദരാബാദിലെയും നിലവിലുള്ള ഐകിയ സൗകര്യങ്ങളിലേക്കും അയച്ചിട്ടുണ്ടെന്നും ഐകിയയുടെ കൺട്രി പീപ്പിൾ & കൾച്ചർ മാനേജർ പരിനീത സെസിൽ…
Read More