സ്പേഡെക്സ് കുതിച്ചുയർന്നു; ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് 

ബെംഗളൂരു: ബഹിരാകാശത്ത് വീണ്ടും ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് വെച്ച്‌ സംയോജിപ്പിക്കുന്ന പരീക്ഷണങ്ങള്‍ക്കായുള്ള സ്പേഡെക്സ് വിക്ഷേപിച്ചു.

രാത്രി പത്തുമണിയോടെ പിഎസ്‌എല്‍വി സി60 റോക്കറ്റിലാണ് ഇരട്ട ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചത്. 24 പരീക്ഷണ ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് കുതിക്കും.

ഇന്ത്യൻ സ്പേസ് സ്റ്റേഷന്റെ സ്വപ്നങ്ങള്‍ക്കുള്ള ആദ്യപടിയെന്ന് സ്പേഡെക്സ് വിക്ഷേപണത്തെ വിശേഷിപ്പിക്കാം.

ചേസർ, ടാർജറ്റ് എന്നീ രണ്ട് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് സംയോജിക്കുന്ന ഡോക്കിങ് പരീക്ഷണം ഏറെ നിർണായകമാണ്. നിശ്ചിത ഭ്രമണപാതയില്‍ ഉപഗ്രഹങ്ങളെ നിക്ഷേപിച്ച ശേഷം റോക്കറ്റിന്റെ നാലാം ഘട്ടത്തിലുള്ള ഭാഗവും ഭൂമിയെ വലംവയ്ക്കും.

  ബെംഗളൂരു സ്ഫോടനക്കേസ്: മലപ്പുറം സ്വദേശിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തു പരീക്ഷണ പേലോഡുകള്‍ ഐഎസ്‌ആർഐയും, ബാക്കിയുള്ളവ സ്വകാര്യ ഏജൻസികളും നിർമ്മിച്ചതാണ്.

ബഹിരാകാശത്ത് വിത്ത് മുളപ്പിക്കാനുള്ള പരീക്ഷണങ്ങളും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്. കൃത്രിമ യന്ത്രകൈ ഉപയോഗിച്ച്‌ ബഹിരാകാശത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സാധ്യതയും പരീക്ഷിക്കും.

ഓർബിറ്റല്‍ പ്ലാന്റ് സ്റ്റഡീസിനായുള്ള കോംപാക്‌ട് റിസർച്ച്‌ മൊഡ്യൂള്‍ വികസിപ്പിച്ചത് വിക്രം സാരാഭായി സ്പേസ് സെന്റർ ആണ്. മുംബൈയിലെ അമിറ്റി യൂണിവേഴ്സിറ്റി വികസിപ്പിച്ച അമിറ്റി പ്ലാന്റ് എക്സ്പെരിമെന്റല്‍ മൊഡ്യൂള്‍ ഇൻ സ്പെയ്സിലാണ് (APEMS) ആണ് വിത്തിന്റെ പരീക്ഷണം നടത്തുക. ദൗത്യം വിജയകരമായി പൂർത്തിയായാല്‍, ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഡോക്കിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts