കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു; നിയന്ത്രണം കർശനമാക്കുന്ന 4 ജില്ലകൾ ഇവയാണ്

ബെം​ഗളുരു; കോവിഡ് വ്യാപിക്കുന്നു, കർണാടകത്തിൽ കോവിഡ്-19 വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കിയേക്കും. കൂടുതൽ കോവിഡ് രോഗികളുള്ള സ്ഥലങ്ങൾ അടച്ചിടാനും തീരുമാനമായി.

കൂടാതെ പത്തുദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ നടപ്പാക്കാനാണ് തീരുമാനം. കൂടുതൽപ്പേർക്ക് രോഗം സ്ഥിരീകരിച്ച ബെംഗളൂരു, ബല്ലാരി, യാദ്ഗിർ, കലബുറഗി എന്നീ ജില്ലകളിൽ നിയന്ത്രണം കൊണ്ടുവരും. ജില്ലകൾ പൂർണമായി അടച്ചിടുന്നതിനുപകരം രോഗികളുള്ള വാർഡുകൾ പൂർണമായി അടച്ചിടാനാണ് തീരുമാനം പുറത്ത് വന്നിരിക്കുന്നത്.

  സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

എന്നാൽ ബെംഗളൂരുവിൽ കൂടുതൽ രോഗികളുള്ള നാലു വാർഡുകൾ പൂർണമായി അടച്ചിട്ടിരിക്കുകയാണ്. രോഗവ്യാപനത്തിന്റെ തോത് കണക്കിലെടുത്ത് ലോക്ഡൗൺ ഏർപ്പെടുത്താനുള്ള അധികാരം ജില്ലാ അധികൃതർക്ക് നൽകിയിരിക്കുകയാണ്. പത്തുദിവസത്തിനുശേഷം പുതുതായി രോഗികളില്ലെങ്കിൽ നിയന്ത്രണം ഒഴിവാക്കുമെന്നും അറിയിച്ചു കഴിഞ്ഞു.

നിലവിൽ ബെംഗളൂരുവിൽ സമ്പർക്കത്തിലൂടെയാണ് കൂടുതൽപ്പേർക്ക് കോവിഡ് പടരുന്നത്. കൂടുതൽപ്പേർക്ക് രോഗം സ്ഥിരീകരിച്ച ബെംഗളൂരുവിലെ സിദ്ധാപുര, വിവിപുര, കലാസിപാളയം, വിദ്യാരണ്യപുര വാർഡുകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ബെംഗളൂരുവിൽ 1398 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിയ്ക്കുന്നത്.

  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല

കൂടാതെ കലബുറഗി, ബല്ലാരി, യാദ്ഗിർ എന്നീ ജില്ലകളിലും രോഗികൾ കൂടുകയാണ്. കലബുറഗിയിൽ 1226 പേർക്കും ബല്ലാരിയിൽ 442 പേർക്കും യാദ്ഗിറിൽ 881 പേർക്കും രോഗം ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കാം; നിയമസഭാകക്ഷി യോഗത്തിൽ പ്രമേയം പാസാക്കി
[masterslider id="10"]

Related posts