കോവിഡ് ആശങ്കകൾക്കിടയിലും എസ്എസ്എൽസി പരീക്ഷ; സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും

ബെം​ഗളുരു; കർണാടകത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിൽ വിദ്യാഭ്യാസവകുപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ വലിയ സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷാഹാളുകളിൽ ഒരുക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

എല്ലാ പരീക്ഷാഹാളുകളിലെയും ക്രമീകരണങ്ങൾ അതത് ജില്ലാ ഓഫീസർമാരുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ വിലയിരുത്തി കഴിഞ്ഞു, സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും നടത്തും.

എന്നാൽ വാഹനസൗകര്യമില്ലാത്ത സ്‌കൂളുകളിലേക്ക് ബി.എം.ടി.സി.യും കർണാടക ആർ.ടി.സി.യും സർവീസ് നടത്തും. സാമൂഹിക അകലം പാലിച്ചായിരിക്കും വിദ്യാർഥികളെ ബസുകളിലെത്തിക്കുക, കാസർകോട് ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരീക്ഷയെഴുതാൻ സംസ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്ക് പാസ് ആവശ്യമില്ല.

  എന്റെ രാഷ്ട്രീയ ജീവിതം അവസാനിച്ചിട്ടില്ല, വർഗ്ഗീയ ശക്തികൾക്കെതിരെയുള്ള പോരാട്ടം തുടരും: രാജിക്ക് പിന്നാലെ സിദ്ധരാമയ്യ

കൂടാതെ ‘സേവാസിന്ധു’ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു, കാസർകോട് അതിർത്തിപ്രദേശങ്ങളിൽ എസ്.എസ്.എൽ.സി. പരീക്ഷയെഴുതുന്ന ഒട്ടേറെ വിദ്യാർഥികളുണ്ട്. എന്നാൽ സ്‌കൂളുകളിൽ അധ്യാപകർക്കൊപ്പം മറ്റ് പി.ടി.എ. അംഗങ്ങളുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനം ഉറപ്പാക്കും. ഓരോ താലൂക്കിലും കൂടുതലായി രണ്ടു പരീക്ഷാകേന്ദ്രങ്ങൾ കൂടി സുരക്ഷ മുൻ നിർത്തി തയ്യാറാക്കും.

  യാത്ര തുടങ്ങും മുൻപ് ഇതൊന്നു വായിക്കൂ; ബെംഗളൂരു നഗരത്തിൽ പുതിയ ഗതാഗത മാറ്റങ്ങൾ ഇങ്ങനെ

കൂടാതെ കോവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽവരുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതേണ്ടതില്ല. രണ്ടുമാസത്തിനുള്ളിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയിൽ ഇവർക്ക് സൗകര്യമൊരുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രാക്കൂലി കൂട്ടാതെ തന്നെ കോടികൾ കൊയ്യാൻ ബിഎംടിസി; യാത്രക്കാരുടെ കൈകളിലേക്ക് എത്തുന്ന ആ പുത്തൻ മാറ്റം; വരുമാനം കൂട്ടാൻ പുതിയ വഴി
[masterslider id="10"]

Related posts

Click Here to Follow Us