36 ദിവസങ്ങൾ കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് റിസൾട്ട് കിട്ടാതെ ചാമരാജ്പെട്ട് നിവാസികൾ

ബെംഗളൂരു: ഓഗസ്റ്റ് 10 ന് ഒരു ടെസ്റ്റിംഗ് ഡ്രൈവിൽ കോവിഡ് -19 നായി ചാമരാജ്‌പേട്ടിലെ നിരവധി ആളുകൾ ശ്രവ പരിശോധനയ്ക്കു കൊടുത്തു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും അതിന്റെ ഫലം വന്നിട്ടില്ല.

“ഞങ്ങളുടെ പരിശോധനാ ഫലം മൂന്ന് ദിവസത്തിനുള്ളിൽ ഞങ്ങളെ അറിയിക്കുമെന്ന് ഞങ്ങളോട് പറഞ്ഞു” 63 കാരനായ കുമാർ പറഞ്ഞു . തന്റെ ഭാര്യയായ ഭാർഗവിയുടെയും ശ്രവം എടുത്തു. എന്നാൽ ഫലം ഇത് വരെ അറിഞ്ഞില്ല.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

അതിനു ശേഷം ചില പത്രപ്രവർത്തകർ അന്വേഷിച്ചപ്പോൾ അവരൊക്കെ നെഗറ്റീവ് ആയതു കൊണ്ടാണ് ഫലം അറിയിക്കാതിരുന്നത് എന്ന് അറിയാൻ കഴിഞ്ഞു. തന്റെയും ഭാര്യയുടെയും പരിശോധന ഫലം നെഗറ്റീവ് ആണെന്ന് കുമാറിന് പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്ന് അറിയിപ്പുണ്ടായി.

“ഞങ്ങളുടെ ഫലം നെഗറ്റീവ് ആയതിൽ ആശ്വാസം ഉണ്ട്, ഞങ്ങൾക്ക് ലക്ഷണങ്ങളില്ലെങ്കിലും സമ്മർദ്ദകരമായ ദിവസങ്ങളായിരുന്നു. ഒരു മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു, കോവിഡ് ഫലങ്ങൾ ഞങ്ങളെ അറിയിക്കാത്തതിന് ഏജൻസിക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു,”കുമാർ വെളിപ്പെടുത്തി.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

പരിശോധനാ ഫലങ്ങൾ ഐസി‌എം‌ആർ പോർട്ടലിൽ അപ്‌ലോഡ് ചെയ്തതായി കുമാറിന് ഉദ്യോഗസ്ഥരിൽ നിന്ന് അറിയിപ്പുലഭിച്ചിരുന്നെങ്കിലും, ഔദ്യോഗികമായ അറിയിപ്പുണ്ടായിരുന്നില്ല.

ചാമരാജ്പെട്ടിൽ ഇതുപോലെ നിരവധി ആളുകൾ 36 ദിവസങ്ങൾ കഴിഞ്ഞിട്ടും കോവിഡ് ടെസ്റ്റ് റിസൾട്ട് കിട്ടാതെ കാത്തിരിപ്പാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts