മഴയെത്തുടർന്ന് കൃഷിനാശം: പച്ചക്കറികൾക്ക് വൻ വില വർധന

ബെംഗളുരു: മഴ ശക്തമായതോടെ സംസ്ഥാനത്തെ പച്ചക്കറി വില ഉയർന്നു.വടക്കൻ കർണ്ണാടകത്തിലുൾപ്പടെ ശക്തമായ മഴയെത്തുടർന്ന് വ്യപകമായുണ്ടായ കൃഷിനാശം പച്ചക്കറി വില കുത്തനെ ഉയരുന്ന നിലയിലേക്കെത്തിച്ചു.

ഹോംപ്കോംസ് മാർക്കറ്റുകളിൽ 20 ശതമാനമാണ് വില വർദ്ധന. ഇത് മഴക്കാലത്തുണ്ടാകാറുള്ള ഒരു സാധാരണ പ്രവണതയാണെന്നും മൂന്നാഴ്ചക്കുള്ളിൽ വില സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹോപ്കോംസ് അധികൃതർ.

ഒരാഴ്ച മുൻപ് 20 രൂപക്ക് വരെ ലഭിച്ചിരുന്ന തക്കാളിക്ക് 70 രൂപ വരെ വില ഉയർന്നു. ഉള്ളിക്ക് 30 ൽ നിന്ന് 40 രൂപയായി. ഉരുളക്കിഴങ്ങിന് 20 രൂപയോളം ഉയർന്ന് 60 മുതൽ 70 രൂപ വരെയായി. 40 രൂപയുണ്ടായിരുന്ന കാരറ്റിൻ്റെ വില 100 രൂപയിലേക്കുയർന്നു. ബീൻസ് 100-110 വരെയായി. പട്ടാണിക്കടല നേരത്തെ വില 100-120 ആയിരുന്നത് 240 രൂപയിലേക്കുയർന്നു.

ഏറ്റവും കൂടുതൽ പച്ചക്കറി കൃഷിയുള്ള ബെലഗാവ്, കോലാർ ,ബീദർ, ശിവമോഗ, ചിക്ക ബെല്ലപുര, രാമനഗര, ഹാസൻ എന്നിവിടങ്ങളിൽ മഴ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇപ്പോൾ മറ്റു ജില്ലകളിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളാണ് ബെംഗളുരു ഉൾപ്പടെയുള്ള പ്രദേശങ്ങളിലെത്തുന്നത്.

വിലക്കയറ്റം ആളുകളുടെ ഉപഭോഗ നിലവാരത്തേയും ബാധിച്ചു. താരതമ്യേന വില കുറഞ്ഞ പച്ചക്കറികൾ വാങ്ങുന്ന നിലയിലേക്ക് ഉപഭോക്താക്കൾ എത്തിയിരിക്കുന്നു.
ഉന്തുവണ്ടികളിലും
തെരുവോരങ്ങളിലും കച്ചവടം നടത്തുന്നവരേയും വിലക്കയറ്റം പ്രതികൂലമായി ബാധിച്ചു.

മൊത്ത വിപണിയിൽ നിന്നെടുക്കുന്ന പച്ചക്കറികളിൽ പകുതി പോലും വിറ്റു പോകാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us