ആത്മവിശ്വാസം നഷ്ടമായി, കണ്ണീരണിഞ്ഞ് രാഗിണി; നിസ്സഹകരണം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നു

ബെംഗളുരു: മയക്കുമരുന്നു കേസിൽ നടി രാഗിണി ദ്വിവേദി ജൂഡീഷ്യൽ കസ്റ്റഡിയിൽ. അറസ്റ്റിൻ്റെ സമയത്തുണ്ടായിരുന്ന ആത്മവിശ്വാസവും പുഞ്ചിരിയും നഷ്ടപ്പെട്ട നിലയിലാണിപ്പോൾ രാഗിണി.

കോവിഡ് പ്രോട്ടോക്കോളിൻ്റെ ഭാഗമായി ക്വാറൻറീൻ സെല്ലിലാക്കപ്പെട്ട രാഗിണി കണ്ണീരിലായെന്ന് ജയിൽ അധികൃതരെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മല്ലേശ്വരത്തെ കെ.സി ജനറൽ ആശുപത്രിയിൽ പരിശോധനക്കായി കൊണ്ടുവന്നപ്പോൾ മൂത്ര സാംപിളിൽ വെള്ളം ചേർത്ത് നൽകിയത് ഡോക്ടർമാർ കണ്ടെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തിരുന്നു.

  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഈ നിസ്സഹകരണ മനോഭാവം അന്വേഷണത്തെ കൂടുതൽ സങ്കീർണ്ണമാക്കുന്നുണ്ട്. കന്നഡ സിനിമാമേഖലയുമായി രവി ശങ്കറിനെ ബന്ധപ്പെടുത്തിയിരുന്നത് രാഗിണിയാണെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പറഞ്ഞു.

രവിശങ്കർ മയക്കുമരുന്നു വിതരണം നടത്തിയിട്ടുള്ള പാർട്ടികളിൽ രാഗിണിയും പങ്കെടുത്തിട്ടുണ്ട്. യെലഹങ്കയിലെ താമസസ്ഥലത്ത് നടന്നിട്ടുള്ള പാർട്ടികളിൽ ലഹരിമരുന്നുപയോഗം നടന്നിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്.

നടിമാരായ രാഗിണി ദ്വിവേദിയുടേയും സഞ്ജന ഗൽറാണിയുടേയും അറസ്റ്റോടെ കന്നഡ ചലച്ചിത്ര മേഖലയുടെ ലഹരിമരുന്നുമാഫിയാ ബന്ധങ്ങൾ കൂടുതൽ വ്യക്തമായി ക്കൊണ്ടിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ണൂർ സ്വദേശിയായ യുവതിയെ ബെംഗളൂരുവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
[masterslider id="10"]

Related posts