സംസ്ഥാനത്ത് നിന്നുള്ള രാജ്യസഭാംഗം കോവിഡ് ബാധിച്ച് മരിച്ചു;മരണം സത്യപ്രതിജ്ഞ ചെയ്ത് 2 മാസത്തിനുളളിൽ.

ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രാജ്യസഭാം​ഗം കൊവിഡ് ബാധിച്ച് മരിച്ചു.

റായ്ച്ചൂരിൽ നിന്നുള്ള ബിജെപി എം പി അശോക് ഗസ്‌തിയാണ് മരിച്ചത്. രണ്ടാഴ്ചയായി ബംഗളുരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജൂലൈ 22നാണ് അശോക് ​ഗസ്തി രാജ്യസഭാം​ഗമായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്തംബർ രണ്ടിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

അന്ന് തന്നെ കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സം ഗുരുതരമായതിനെത്തുടർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നെന്നാണ് ലഭിക്കുന്ന വിവരം.

2012ൽ കർണാടക പിന്നാക്ക വിഭാ​ഗ ക്ഷേമ കമ്മീഷൻ ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

എബിവിപിയിലൂടെ സംഘടനാ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം യുവമോർച്ച സംസ്ഥാന അധ്യക്ഷനായും പ്രവർ‍ത്തിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ എംപിയാണ് അശോക് ​ഗസ്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts