ബെംഗളൂരു : ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽയെദിയൂരപ്പ മന്ത്രിസഭയുടെ വിപുലീകരണം ഇന്ന് നടക്കും.
നിയമസഭ അംഗം അല്ലാത്ത സിപി യോഗീശ്വറിന് മന്ത്രി സ്ഥാനം നൽകാനുള്ള നീക്കത്തിനെതിരെ ഒരു വിഭാഗം ബിജെപി എംഎൽഎമാർ രംഗത്തെത്തിയതാണ് പുതിയ വാർത്ത.
കൂറുമാറി ഉപ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും തോറ്റതിന്റെ പേരിലാണ് എ.എച്ച്.വിശ്വനാഥിനും,എം ടി ബി നാഗരാജിനും മന്ത്രി അവസരം നൽകാത്തത് എന്നാൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച് തോറ്റ യോഗേശ്വറി പരിഗണിക്കുമ്പോൾ തോൽവി വിഷയമല്ലെന്ന് ചോദ്യവുമായി നാഗരാജും വിശ്വനാഥൻ രംഗത്തുണ്ട്.
അതേസമയം യോഗേശ്വറിനെ ഉൾപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് പിന്തുണയുമായി ഉപമുഖ്യമന്ത്രി അശ്വഥ് നാരായണൻ രംഗത്തുവന്നു.
യോഗേശ്വരിനെ മന്ത്രിയാക്കുന്നതിൽ എതിർപ്പുള്ള 10 എംഎൽഎമാർ സമാന്തര യോഗം ചേർന്നതും പാർട്ടിയെ വെട്ടിലാക്കി എം പി എംപി രേണുകാ ചാര്യ, രാജീവ് ഗൗഡ ,മുരുകേശ് നിറാനി, ഹാലപ്പ ആചാർ, ശിവരാജ് പാട്ടീൽ, ബസവരാജ് മട്ടിമട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം ഇവർ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കട്ടീലിനെ കണ്ടു അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.
കല്യാണ കർണാടക ക്കും ദക്ഷിണ കന്നഡ ക്കും അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടു.
കൂറുമാറി എത്തിയവരിൽ മഹേഷ് കുമത്തല്ലിയെ കൂടി ഉൾപ്പെടുത്താൻ രമേശ് ജാർക്കി ഹോളി എംഎൽഎയുടെ നേതൃത്വത്തിൽ ശ്രമം തുടരുകയാണ്.
ഇതിനിടെ നടന്ന മന്ത്രിസഭാ യോഗത്തിൽ മന്ത്രിസഭാ വികസനം സംബന്ധിച്ച കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു ബിജെപി മുതിർന്ന നേതാക്കളായ അരവിന്ദ് ലിംബ വാലി, ഉമേഷ് കട്ടി എന്നിവരും മന്ത്രിമാരായി ചുമതലയേൽക്കും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.