ട്രാഫിക് പോലീസുകാർക്ക് ആശ്വാസം;ഇനി നടുറോഡിൽ നിന്ന് ചൂട് സഹിക്കേണ്ട;പുതിയ സംവിധാനമെത്തി.

ബെംഗളൂരു : ചൂടും പുകയും കൊണ്ട് വിയർത്തൊലിച്ച് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക്പൊലീസുകാർക്ക് വിശ്രമിക്കാൻ ഇനി കിയോസ്കകൾ ഒരുങ്ങി.

നഗരത്തിലെ തിരക്കേറിയ 19 കവലകളിലാണ് ബിബിഎംപി സ്വകാര്യ പങ്കാളിത്തത്തോടെ ട്രാഫിക് കിയോസ്കകൾ സ്ഥാപിച്ചത്.

സിസിടിവി, കുടിവെള്ളം, ബയോമെട്രിക് ഡോർ,ഫസ്റ്റ്എയ്ഡ് കിറ്റ്,മൊബൈൽ ചാർജർ, എയർ പ്യൂരിഫയർ, പൊ
തുജനങ്ങൾക്കുള്ള നിർദേശങ്ങൾ പ്രദർശിപ്പിക്കാൻ എൽഇഡി ഡിസ്പ്ലേ തുടങ്ങിയ സൗകര്യങ്ങൾ കിയോസ്കിൽ ഒരുക്കിയിട്ടുണ്ട്.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

7.52 ലക്ഷം രൂപയാണ് ഒരു കിയോസ്ക് നിർമിക്കാൻ ചെലവ് വന്നിരിക്കുന്നത്.

കിയോസ്ക് സ്ഥാപിച്ച ഏജൻസിക്ക് സമീപത്ത് പരസ്യം സ്ഥാപിക്കാൻ സ്ഥലം നൽകും.

നഗരത്തിൽ ഇതേ രീതിയിൽ 400 കിയോസ്ക്കുകളാണ് ഈ വർഷം സ്ഥാപിക്കുന്നത്.

നേരത്തെ ഇരുമ്പ് ഷീറ്റുകൾ കൊണ്ട് നിർമിച്ചിരുന്ന കിയോസ്ക്കുകൾക്കുള്ളിൽ കനത്ത ചൂട് അനുഭവപ്പെട്ടിരുന്നതിനാൽ ട്രാഫിക് പൊലീസുകാർ നടപ്പാതയിലിരുന്നാണ് വിശ്രമിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കര്‍ണാടക അതിര്‍ത്തി അടച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts