സംസ്ഥാനത്ത് അർബുദ നിരക്കിൽ വർദ്ധന; കർണാടക ഏഴാം സ്ഥാനത്ത് 

ബെംഗളുരു: തുടർച്ചയായ വർഷങ്ങളില്‍ കർണാടകയില്‍ അർബുദബാധിതരുടെ എണ്ണത്തില്‍ വർധന.

കഴിഞ്ഞ വർഷം 94,832 അർബുദ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.

2022ല്‍ 90,349 പുതിയ കേസുകളും 2023ല്‍ 92,560 കേസുകളും റിപ്പോർട്ട് ചെയ്തു.

അർബുദബാധിതരുടെ എണ്ണത്തില്‍ 2022നെ അപേക്ഷിച്ച്‌ 2023ല്‍ 2.4 ശതമാനമാണ് വർധനവുണ്ടായത്.

എന്നാല്‍, 2023നെക്കാളും 2024ല്‍ 2.5 ശതമാനം കേസുകള്‍ വർധിച്ചു.

  ലിവിന് പങ്കാളിയോടൊപ്പം ജീവിക്കാൻ മാതാപിതാക്കളെയും അനിയത്തിയെയും ഫ്ലാറ്റിലിട്ട് കാമുകനൊപ്പം അറുത്ത് കൊന്ന് യുവതി

61 മില്യനാണ് കർണാടകയിലെ ജനസംഖ്യ.

രാജ്യത്ത് ഏറ്റവും കൂടുതല്‍ അർബുദബാധിതരുള്ള സംസ്ഥാനങ്ങളില്‍ ഏഴാം സ്ഥാനത്താണ് കർണാടക.

2024ല്‍ രാജ്യത്തെ അർബുദബാധിതരുടെ ആകെ എണ്ണത്തിന്റെ 6.2 ശതമാനവും കർണാടകയിലാണെന്നാണ് കണ്ടെത്തല്‍.

ഉത്തർപ്രദേശാണ് ഒന്നാമത്. 2.2 ലക്ഷം അർബുദബാധിതരാണ് യു.പിയിലുള്ളത്.

മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്.

കേരളത്തില്‍ കഴിഞ്ഞ വർഷം 61,175 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കർണാടകയില്‍ ഏറ്റവും കൂടുതല്‍ കേസുകളുള്ളത് ബംഗളൂരുവിലാണ്.

ജീവിതരീതിയിലെ മാറ്റം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ മുതലായവ രോഗത്തിന് വഴിവെക്കുന്നു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗത്തെ മറികടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സംസ്ഥാന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts