നഗരത്തിൽ വൻ ലഹരി വേട്ട; 9 മലയാളികൾ അറസ്റ്റിൽ 

ബെംഗളൂരു: ഐടി നഗരത്തില്‍ വൻ ലഹരിവേട്ട.

മൂന്നിടങ്ങില്‍ നിന്നായി ഏഴ് കോടിയുടെ ലഹരി പിടികൂടി. ഇതുമായി ബന്ധപ്പെട്ട് യുവ എഞ്ചിനീയർ അടക്കം ഒൻപത് മലയാളികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

നൈജീരിയൻ പൗരനായ ഇടനിലക്കാരനും പിടിയിലായിട്ടുണ്ട്.

ബൊമ്മസാന്ദ്രയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സിവില്‍ എഞ്ചിനിയറായ ജീജോ പ്രസാദില്‍ നിന്നും ഒരു കിലോയിലധികം ഹൈഡ്രോപോണിക് കഞ്ചാവാണ് പിടികൂടിയത്.

  ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കേരളത്തില്‍ നിന്നുമാണ് ഇയാള്‍ ബെംഗളൂരുവിലേക്ക് ലഹരി എത്തിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും രണ്ടര കിലോ ഹൈഡ്രോപോണിക് കഞ്ചാവും 25 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തു.

അഞ്ച് കോടിയോളമാണ് ക‍ഞ്ചാവിന്റെ വിപണി വില. ഒരു ഗ്രാം ക‍ഞ്ചാവിന് 12,000 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്.

ഇലഹങ്ക ടൗണ്‍ പൊലീസ് രജിസ്റ്റർ ചെയ്ത ലഹരിക്കേസില്‍ എട്ട് മലയാളി യുവാക്കള്‍ കൂടി പിടിയിലായി. ഇവരില്‍ നിന്നും 110ഗ്രാം എംഡിഎംഎ ക്രിസ്റ്റലുകള്‍ പിടിച്ചെടുത്തു.

  സ്വര്‍ണവില കൂടി

ഇടനിലക്കാരനായ നൈജീരിയൻ സ്വദേശിയില്‍ നിന്നും 2 കോടിയുടെ രാസലഹരിയാണ് കണ്ടെടുത്തത്. വിസാ കാലവധി കഴിഞ്ഞ ഇയാള്‍ അനധികൃതമായാണ് ഇന്ത്യയില്‍ തങ്ങിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന 36 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us