ബിഗ് ബോസ് ഫൈനലിലേക്ക് അടുക്കുമ്പോൾ ശത്രുക്കൾ സുഹൃത്തുക്കൾ ആവുന്നു

സംഭവബഹുലമായി ബിഗ് ബോസ് സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. മാര്‍ച്ച്‌ 27 ന് ആരംഭിച്ച ഷോ അവസാനിക്കാന്‍ ഇനി കേവലം ഓരാഴ്ച കൂടി മാത്രമാണ് ബാക്കി. ഇപ്പോഴിതാ പുതിയ വിശേഷങ്ങളിലേക്കാണ് ബിഗ് ബോസ് ഷോ പ്രേക്ഷകരെ കൊണ്ട് പോവുന്നത്. തുടക്കം മുതൽ നല്ല സ്വര ചേർച്ചയിൽ അല്ലായിരുന്ന ദിൽഷയും റിയാസും സുഹൃത്തക്കളാവുന്നു.

നിലവില്‍ 7 മത്സരാര്‍ത്ഥികളാണ് ബിഗ് ബോസ് ഹൗസിലുള്ളത്. ഇവരില്‍ പലരുടേയും കാഴ്ചപ്പാടുകളും തെറ്റിദ്ധാരണയും ഇതിനോടകം തന്നെ മാറിയിട്ടുണ്ട്. ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നടന്നത് റിയാസും ദില്‍ഷയും തമ്മിലാണ്. ദില്‍ഷയോടുളള എതിര്‍പ്പ് പ്രകടിപ്പിച്ച്‌ കൊണ്ടാണ് റിയാസ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഹൗസിലെത്തിയത്. വന്നതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ ദില്‍ഷയുമയി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. റിയാസ് വന്നതിന് ശേഷമാണ് ദില്‍ഷ കൂടുതൽ ആക്ടീവായത്.

  ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും 'രാജകീയ' യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ

മത്സരം അവസാനത്തിലേയ്ക്ക് അടുക്കുമ്പോള്‍ ദില്‍ഷയോടുള്ള റിയാസിനന്റെ കാഴ്ചപ്പാടിലും സമീപനത്തിലും മാറ്റം വന്നിട്ടുണ്ട്. ഇപ്പോഴിത അത് എല്ലാവരുടേയും മുന്നില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് റിയാസ്. മോണിംഗ് ആക്ടിവിറ്റിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. കൂടാതെ ഡിബേറ്റിലും ദില്‍ഷയെ പിന്തുണയ്ക്കു രീതിയിലായിരുന്നു സംസാരിച്ചത്.

ദിൽഷയ്ക്ക് താന്‍ ഗുഡ്‌സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നാണ് മോണിംഗ് ആക്ടിവിറ്റിയില്‍ റിയാസ് പറഞ്ഞത്. ദില്‍ഷയെ പലതവണ വിഷമിപ്പിച്ചിട്ടുണ്ട്. ഇനിയും അങ്ങനെയൊക്കെ ഉണ്ടാവുമായിരിക്കും. ഇനിയും അത്തരത്തിലൊരു സാഹചര്യം വന്നാല്‍ പ്രകോപിപിക്കും. എന്നാല്‍ ഇതിനൊക്കെ വളരെ മാന്യമായ രീതിയിലാണ് ദില്‍ഷ പ്രതികരിച്ചത് എന്നാണ് റിയാസ് പറയുന്നത്.

  സ്കൂൾ ഭരണം ഇനി രക്ഷിതാക്കളുടെ കൈപ്പിടിയിൽ; കേന്ദ്രത്തിന്റെ വൻ അഴിച്ചുപണി!

ഈ കഴിഞ്ഞ വാരത്തോടെയാണ് റിയാസും ദില്‍ഷയും തമ്മിലുളള മഞ്ഞ് ഉരുകി തുടങ്ങിയത് . ലക്ഷമി പ്രിയ റിയാസിനെ പരിഹസിച്ചപ്പോള്‍ പിന്തുണയുമായി ദില്‍ഷ രംഗത്ത് എത്തിയിരുന്നു. ലക്ഷ്മി പറഞ്ഞത് ശരിയല്ലെന്ന് പിണക്കം മാറ്റി വെച്ച്‌ കൊണ്ട് ദില്‍ഷ പറഞ്ഞിരുന്നു. ഇതിന് പബ്ലിക്കായി ദില്‍ഷയോട് റിയാസ് നന്ദി പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിന് ശേഷമാണ് റിയാസിന് ദില്‍ഷയോടുള്ള രീതി മാറിയത്. ഇപ്പോള്‍ ദില്‍ഷുമായി അധികം വഴക്ക് സംഭവിക്കാറില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യക്കുപ്പികളിലെ പഞ്ചസാരയുടെ അളവ് വെളിപ്പെടുത്തേണ്ടതില്ല; കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us