വിമാനത്താവളം ഡിസ്പ്ലേ ബോർഡുകളിൽ നിന്നും ഹിന്ദി ഒഴിവാക്കിയോ? വിശദീകരണവുമായി അധികൃതർ 

ബെംഗളൂരു: കെമ്പഗഡ ഇന്റർനാഷണല്‍ എയർപോർട്ടില്‍ ഇംഗ്ലിഷിലും കന്നഡയിലും മാത്രം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിശദീകരണവൂമായി ബെംഗളൂരു ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ്.

സോഷ്യല്‍ മീഡയയില്‍ വ്യാപക ചര്‍ച്ചാവിഷയമായി സംഭവം മാറിയതിന് പിന്നാലെയാണ് അധികൃതരുടെ വിശദീകരണം.

ഫ്ലൈറ്റ് ഇൻഫര്‍മേഷൻ ഡിസ്പ്ലേ സിസ്റ്റത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഹിന്ദി ഒഴിവാക്കി ഇംഗ്ലിഷിലും കന്നഡയിലും മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നത് എന്നായിരുന്നു ആരോപിച്ചത്.

  മെട്രോ യാത്ര ഇനി പറക്കും! പിങ്ക് ലൈനിൽ കലക്കൻ മാറ്റം

നിരവധി യാത്രക്കാരെത്തുന്ന എയര്‍പോര്‍ട്ടില്‍ ഹിന്ദി നീക്കിയത് വലിയ പ്രശ്നമായി ആളുകള്‍ പ്രതികരിച്ചിരുന്നു.

ഇംഗ്ലിഷും കന്നഡയും അറിയുന്നവര്‍ മാത്രം ബെംഗളൂരു എയര്‍പ്പോര്‍ട്ടില്‍ വന്നാല്‍ മതിയോ എന്നടക്കം ചോദ്യങ്ങള്‍ ഉയര്‍ന്നു.

ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ സിസ്റ്റത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വ്യവസ്ഥാപിതമായ രീതികള്‍ക്ക് അനുസരിച്ച്‌, യാത്രക്കാരെ ഫലപ്രദമായി സഹായിക്കുന്നതിന് ഡിസ്പ്ലേകളില്‍ ഇംഗ്ലീഷും കന്നഡയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ, ടെർമിനലുകളിലുടനീളം ഉള്ള സൂചനാ ബോര്‍ഡുകള്‍ ഇംഗ്ലീഷ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ബിഐഎഎല്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാകട്ടെ: പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us