ഐ എസ് ആര്‍ ഒ തലപ്പത്ത് വീണ്ടും മലയാളി 

ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞൻ വി നാരായണനെ ഐ എസ് ആർ ഒയുടെ ചെയർമാനായി നിയമിച്ചു.

നിലവില്‍ എല്‍ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ.

തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂനിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ എസ് ആർ ഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി നാരായണൻ.

  നഗരം കാലിയായി; ഹൈവേ കൈയടക്കി; നഗരം 'ഫ്രീ'യാക്കി ടെക്കികളുടെ പടയോട്ടം!

റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷൻ വിദഗ്ധനായ ഡോ. വി നാരായണൻ 1984-ല്‍ ഐ എസ് ആർ ഒയില്‍ ചേർന്നു.

കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികള്‍ വഹിച്ചിരുന്നു.

നാരായണൻ ഈമാസം 14ന് ചുമതലയേല്‍ക്കും.

മലയാളിയായ സോമനാഥ് ആണ് നിലവില്‍ ഐ എസ് ആർ ഒ ചെയർമാൻ.

  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്

അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെ നീട്ടിനല്‍കുമെന്ന് സൂചനയുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us