മുട്ട വിഴുങ്ങി അനങ്ങാനാകാതെ കിടന്ന പാമ്പിനെ രക്ഷിച്ച് ഹോട്ടൽ ഉടമ

ബെംഗളൂരു : മുഡിഗെരെ താലൂക്കിലെ കൊട്ടിഗെഹര ഗ്രാമത്തിൽ പത്ത് മുട്ടകൾ വിഴുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി.

കൊട്ടേഗാരയിലെ ഉഡുപ്പി വൈഭവ് ഹോട്ടലിൽ കയറിയ പാമ്പാണ് കോഴിമുട്ട വിഴുങ്ങിത്. വയറു നിറഞ്ഞതിനാൽ മുന്നോട്ടും പിന്നോട്ടും നീങ്ങാൻ കഴിയാതെ അത് ഞരങ്ങുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ഉടമ ഹെർപ്പറ്റോളജിസ്റ്റ് ആരിഫിനെ വിളിച്ച് സംഭവസ്ഥലത്തേക്ക് വരുത്തി.

  ബെം​ഗളൂരുവിലെ ചേരികൾ മുംബൈ മോഡലിലേക്ക് മാറുന്നു; മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ മാസ്റ്റർ പ്ലാൻ ഇങ്ങനെ!

ആരിഫ് പാമ്പിന്റെ വാലിൽ പിടിച്ചു ഉയർത്തിയപ്പോൾ അത് 10 മുട്ടകൾ പുറത്തു വിട്ടു. പിടികൂടിയ പാമ്പിനെ ഹോട്ടൽ ഉടമ പൂജിക്കുകയും ഭക്തി പ്രകടിപ്പിക്കുകയും ചെയ്തു.

തുടർന്ന് സ്നേക്ക് ആരിഫ് മൂർഖനെ സുരക്ഷിതമായി ചാർമാഡി വനമേഖലയിലേക്ക് തുറന്നുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ കുറുനരിയുടെ ആക്രമണം; നിസ്‌കാരം കഴിഞ്ഞ് മടങ്ങിയ പന്ത്രണ്ടുകാരനെ കടിച്ച് പറിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts