ട്രെയിൻ ടിക്കറ്റിന് ഇനി ക്യൂ നിൽക്കണ്ട; പുതിയ ആപ്പ് പുറത്തിറക്കി റെയിൽവേ 

യാത്രക്കാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ഇന്ത്യന്‍ റെയില്‍വേ പുതിയൊരു ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്.

സൂപ്പര്‍ ആപ്പ് സ്വാറെയില്‍ എന്ന ഈ ആപ്പ് ലഭ്യമായ എല്ലാ സേവനങ്ങളുടെയും ആനുകൂല്യങ്ങള്‍ യാത്രക്കാര്‍ക്ക് ലഭിക്കുന്ന ഒരു ഓള്‍-ഇന്‍-വണ്‍ ആപ്പാണിത്.

ഈ ആപ്പിന്റെ സഹായത്തോടെ, നിങ്ങള്‍ക്ക് റിസര്‍വേഷന്‍ ടിക്കറ്റുകളും റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും ബുക്ക് ചെയ്യാന്‍ കഴിയും.

  കനത്ത മഴയും, കാറ്റും ; ദു​ബാ​രെ ആ​ന ക്യാ​മ്പി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക്

പ്ലാറ്റ്ഫോം ടിക്കറ്റ്, പാഴ്സല്‍ ബുക്കിംഗ്, പിഎന്‍ആര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഈ ആപ്പില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.

ചുരുക്കത്തില്‍ റെയില്‍വേ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും ഈ ആപ്പില്‍ യാത്രക്കാര്‍ക്ക് ലഭിക്കും.

ഇന്ത്യന്‍ റെയില്‍വേയുടെ ഈ പുതിയ സൂപ്പര്‍ ആപ്പ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചെടുത്തതാണ് ഈ ആപ്പ്.

ഇത് നിലവില്‍ പ്ലേ സ്റ്റോറില്‍ ബീറ്റാ പ്രോഗ്രാമിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്ന്: ബെംഗളൂരുവിലെ ഈ റോഡുകളിൽ ഗതാഗതവും പാർക്കിംഗും നിരോധിച്ചിരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us