കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്; പ്രസിദ്ധ മോഷ്ടാവ് ബെംഗളൂരുവിൽ പിടിയിൽ 

ബെംഗളൂരു:തട്ടിപ്പിലൂടെ നേടിയ പണം ഉപയോഗിച്ച്‌ കാമുകിക്ക് വേണ്ടി വീട് നിർമിച്ചയാൾ പോലീസ് പിടിയിൽ.

37 വയസുകാരനായ പ്രതി മൂന്ന് കോടി രൂപ മുടക്കിയാണ് കാമുകിക്ക് വീട് നിർമിച്ചത്.

പഞ്ചാക്ഷരി സ്വാമിയെന്ന ഇയാള്‍ക്ക് ഒരു പ്രമുഖ നടിയുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി.

മഹാരാഷ്ട്രയിലെ സോലാപൂർ സ്വദേശിയായ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്.

2003 മുതല്‍ മോഷണം ആരംഭിച്ച ഇയാള്‍ 2009 ആയപ്പോഴേക്കും ഒരു പ്രൊഫഷണല്‍ മോഷ്ടാവായി മാറിയെന്ന് പോലീസ് പറയുന്നു.

കുറ്റകൃത്യങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയ ഇയാള്‍ക്ക് 2014-15 കാലഘട്ടത്തില്‍ ഒരു പ്രമുഖ നടിയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേർത്തു.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയ്ക്ക് 94-ാം ജന്മദിനം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചോദ്യം ചെയ്യലില്‍ നടിക്കുവേണ്ടി കോടികള്‍ ചെലവഴിച്ചതായി പ്രതി സമ്മതിച്ചു.

കൊല്‍ക്കത്തയിലെ മൂന്ന് കോടി രൂപ ചെലവിട്ട വീട് നിർമിക്കുകയും 22 ലക്ഷം രൂപയോളം വില വരുന്ന അക്വേറിയം സമ്മാനമായി നല്‍കുകയും ചെയ്തതായി ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

2016ല്‍ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്ത് ഇയാളെ ആറ് വർഷത്തെ തടവിന് ശിക്ഷിച്ചു.

എന്നാല്‍ അഹമ്മദാബാദിലെ സബർമതി സെൻട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം പ്രതി വീണ്ടും മോഷണ കൃത്യങ്ങള്‍ തുടർന്നു.

പിന്നീട് സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് മഹാരാഷ്ട്ര പോലീസ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു.

2024-ല്‍ ജയില്‍ മോചിതനായ ശേഷം ഇയാള്‍ തൻ്റെ താവളം ബെംഗളൂരുവിലേക്ക് മാറ്റി.

  മുഖംമൂടി ധരിച്ചെത്തിയവർ കുട്ടിക്ക് ബലമായി കുത്തിവെപ്പ് എടുത്തതായി പരാതി; ദുരൂഹതയെന്ന് പോലീസ്, ഗ്രാമങ്ങളിൽ ഭീതി

ബെംഗളൂരുവിലെ മഡിവാളയിലുള്ള ഒരു വീട്ടില്‍ ഇയാള്‍ മോഷണം നടത്തി. രഹസ്യവിവരം ലഭിച്ചപ്പോള്‍ മഡിവാള മാർക്കറ്റ് പരിസരത്ത് നിന്ന് പോലീസ് ഇയാളെ പിടികൂടി.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാള്‍ മുൻപ് മോഷ്ടിച്ച സ്വർണം ഉരുക്കി സ്വർണ ബിസ്‌കറ്റുകളാക്കി മാറ്റാൻ ഉപയോഗിച്ച ഇരുമ്പ് ദണ്ഡും ഫയർ ഗണ്ണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

നിലവില്‍ 181 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകള്‍, 333 ഗ്രാം വെള്ളി, ആഭരണങ്ങള്‍ ഉരുക്കാനുപയോഗിച്ച ഫയർ ഗണ്‍ എന്നിവ പോലീസ് പിടിച്ചെടുത്തു.

കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം സംശയം തോന്നാതിരിക്കാൻ വഴിയില്‍ വച്ച്‌ ഇയാള്‍ വസ്ത്രം മാറാറുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts