പിടിവിട്ട് സ്വർണ വില 

കൊച്ചി: കഴിഞ്ഞ ദിവസം സ്വർണ വിലയില്‍ നേരിയ കുറവുണ്ടായെങ്കിലും ചൊവാഴ്ച വീണ്ടും കുതിച്ചുയർന്നു.

ഇതോടെ ചരിത്രത്തില്‍ ആദ്യമായി പവന്റെ വില 62,000 പിന്നിട്ട് 62,480 രൂപയായി.

പവന്റെ വിലയില്‍ 840 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വിലയാകട്ടെ 105 രൂപ കൂടി 7810ലെത്തുകയും ചെയ്തു.

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതാണ് സ്വർണ വില വർധനയ്ക്ക് കാരണം. ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴന്ന നിലവാരമായ 87.17ലെത്തിയിരുന്നു.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

ട്രംപ് ഭരണകൂടം താരിഫ് നടപടികള്‍ താല്‍ക്കാലികമായി നിർത്തിയത് ആഗോള വിപണിയില്‍ സ്വർണത്തിന് തിരിച്ചടിയായെങ്കിലും ഇവിടെ വില വർധിക്കാൻ കാരണമിതാണ്.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 83,125 രൂപ നിലവാരത്തിലാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 2,819 ഡോളറിലുമാണ് വ്യാപാരം നടന്നത്.

ആഗോളതലത്തില്‍ സ്വർണം സമ്മർദത്തിലാണെന്നാണ് വിലയിരുത്തല്‍. താരിഫ് തത്കാലം നിർത്തിവെക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതോടെ വ്യാപാര യുദ്ധത്തിന് അയവുണ്ടായതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts