ഒരേ സാരി തുമ്പിൽ തൂങ്ങി മരിച്ച് നാടക പ്രവർത്തകനും ഭാര്യയും 

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കൗപിൽ സാമൂഹിക പ്രവർത്തകനായ നാടകനടനും ഭാര്യയും വീട്ടിൽ ഒരേ സാരിത്തുമ്പിൽ തൂങ്ങി മരിച്ച നിലയിൽ. ലീലാധർ ഷെട്ടി (68), ഭാര്യ വസുന്ധര ഷെട്ടി (58) എന്നിവരാണ് മരിച്ചത്. നാടക നടൻ, സംവിധായകൻ എന്നീ നിലകളിൽ അറിയപ്പെട്ട ഷെട്ടി കൗപ് രാജതംരംഗ നാടക ട്രൂപ്പ് സ്ഥാപകനാണ്. നേരത്തെ, കൗപ് നിയമസഭ മണ്ഡലങ്ങളിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. മജൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും മരിച്ചുവെന്നാണ് നിഗമനമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Read More

ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതന്റെ കുത്തേറ്റു മരിച്ചു

ബെംഗളൂരു: ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവിൽ ഒരു കുടുംബത്തിലെ നാല് പേർ അജ്ഞാതരുടെ കുത്തേറ്റ് മരിച്ചു. മുഖംമൂടി ധരിച്ച ഒരാൾ ബലമായി വീട്ടിൽ കയറി ഹസീനയെയും (46) അവരുടെ മക്കളായ അഫ്‌നാൻ (23), അജ്‌നാസ് (21), ആസിം (12) എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഹസീനയുടെ അമ്മായിയമ്മ ഹാജിറ (70) ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരയുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയാണ്. ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് അരുൺ കുമാർ സംഭവസ്ഥലം സന്ദർശിച്ചു. കൊലപാതകത്തിന്…

Read More

പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉഡുപ്പിയിൽ നിന്നും നഗരത്തിൽ എത്തിയത് 5 മണിക്കൂറുകൾ കൊണ്ട്, ട്രാഫിക് നിയന്ത്രിച്ചത് സമൂഹമാധ്യമത്തിലൂടെ

ബെംഗളൂരു : ഹൃദയസംബന്ധമായ അസുഖമുള്ള, 13 ദിവസം പ്രായമായ കുഞ്ഞിനെ ഉഡുപ്പിയിൽനിന്ന് ബെംഗളൂരുവിലേക്ക് ആംബുലൻസിൽ അഞ്ചു മണിക്കൂറുകൾ കൊണ്ടെത്തിച്ച് എ.ഐ.കെ.എം.സി.സി. സംഘം. 450 കിലോമീറ്റർ ദൂരമാണ് അഞ്ചു മണിക്കൂറുകൾ കൊണ്ട് കെ.എം.സി.സി.യുടെ ആംബുലൻസ് ഡ്രൈവർ ഷഫീഖ് പിന്നിട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ന് ഉഡുപ്പി മണിപ്പാൽ ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് 5.45-ന് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ നിർദേശത്തുടർന്നായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളിലൂടെ ആംബുലൻസ് വരുന്നുണ്ടെന്ന സന്ദേശങ്ങൾ പങ്കുവെച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ വിവിധ കൂട്ടായ്മകൾ…

Read More

ഉഡുപ്പി കോളേജിൽ സി.ഐ.ഡി സംഘം അന്വേഷണത്തിനായി എത്തി 

ബെംഗളൂരു: ഉഡുപ്പിയിലെ സ്വകാര്യ പാരാമെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച്‌ മൂന്ന് വിദ്യാർഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തി എന്ന കേസ് അന്വേഷണത്തിന് ഡിവൈ.എസ്.പി അഞ്ജുമാല നായകിന്റെ നേതൃത്വത്തിൽ എസ്.ഐ.ഡി സംഘം ഉടുപ്പിയിലെത്തി. കേസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് തിങ്കളാഴ്ച സർക്കാർ ഉത്തരവിട്ടതിനെ തുടർന്നാണിത്. സംഘം ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹക്കായ് അക്ഷയ് മച്ചിന്ദ്രയെ സന്ദർശിച്ചശേഷം കുന്താപുരം ഡിവൈ.എസ്.പി ബെള്ളിയപ്പയിൽനിന്ന് കേസിന്റെ ഇതുവരെയുള്ള അന്വേഷണവിവരങ്ങൾ ശേഖരിച്ചു. അടുത്ത ദിവസങ്ങളിൽ കോളജ് അധികൃതർ, കുറ്റാരോപിതരായ വിദ്യാർഥികൾ, ഇരയായ വിദ്യാർഥിനി, മറ്റ് വിദ്യാർഥികൾ എന്നിവരിൽനിന്ന് വിവരങ്ങൾ…

Read More

ഉടുപ്പി കോളേജ് വിവാദത്തിൽ വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസ് 

ബെംഗളൂരു: ഉഡുപ്പി പാരാമെടിക്കൽ കോളജ് കാമറ വിവാദത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ മൂന്നുപേർക്കെതിരെ ഉടുപ്പി പോലീസ് സ്വമേധയ കേസെടുത്തു. വി.എച്ച്.പി മേഖല കൺവീനർ ശരൺ പമ്പുവേൽ, ഉഡുപ്പി ജില്ലാ സെക്രട്ടറി ദിനേശ് മെൻഡൻ, മഹിളാ മോർച്ച ഉഡുപ്പി ജില്ല പ്രസിഡന്റ് വീണട്ടി എന്നിവർക്ക് എതിരെയാണ് ഉഡുപ്പി ടൗൺ പോലീസ് കേസെടുത്തത്. ‘ഹിന്ദു അമ്മമാർ ഉണരണം, ചൂലേന്തും കൈകളിൽ നീതിക്കു വേണ്ടി മുസ്‌ലിമിനെതിരെ ആയുധമെടുക്കാൻ സന്നദ്ധരാവണം’ എന്നാണ് ശരൺ പറഞ്ഞത്. ‘നീതി നടപ്പാക്കാൻ സർക്കാർ സന്നദ്ധമായില്ലെങ്കിൽ ആദി-ഉഡുപ്പി…

Read More

സഹപാഠിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ മൂന്നു പെൺകുട്ടികൾക്കും ജാമ്യം

ബെംഗളൂരു: ഉഡുപ്പിയിലെ കോളേജ് ശൗചാലയത്തിൽ മൊബൈൽ ക്യാമറയിൽ വെച്ച് സഹപാഠിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ മൂന്ന് പഠനങ്ങൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഉഡുപ്പി നേത്രജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലയ്‌ഡ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥികളായ അലീമ, അൽഫിയ, ഷബ്‌നാസ് എന്നിവർക്കാണ് ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സത്യം പ്രകാശ് ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേരും വക്കീലിനൊപ്പം കോടതിയിലെത്തിയത്. ഓരോരുത്തർക്കും 20,000 രൂപവീതം ബോണ്ടിൻമേലാണ് ജാമ്യം. കോടതി പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് ഒത്തുതീർപ്പാക്കണമെന്നും ഇത്…

Read More

ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവനക്കെതിരെ വിമര്‍ശനവുമായി മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 

ബെംഗളൂരു : ഉടുപ്പിയിലെ പാരാമെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യങ്ങള്‍ സഹപാഠികള്‍ പകര്‍ത്തിയ കേസില്‍ വിവാദ പരാമര്‍ശവുമായി ആഭ്യന്തരമന്ത്രി ജി പരമേശ്വര. ഇത്തരം ചെറിയൊരു വിഷയത്തെ ബിജെപി രാഷ്‌ട്രീയപരമായി ഉപയോഗിക്കുന്നുവെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്‌താവന. സംഭവത്തില്‍ പെണ്‍കുട്ടിയും ആരോപണം നേരിടുന്ന മൂന്ന് വിദ്യാര്‍ഥിനികളും വ്യത്യസ്‌ത മതവിഭാഗങ്ങളില്‍ പെട്ടവരാണെന്നും മൂവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രിയുടെ വിവാദ പ്രസ്‌താവന. ഇതൊരു ചെറിയ സംഭവമാണ്. സുഹൃത്തുക്കള്‍ക്കിടയിലാണ് ഇത് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അത് ഊതിവീര്‍പ്പിച്ച്‌ രാഷ്ട്രീയ നിറം നല്‍കണോ എന്നായിരുന്നു…

Read More

വിദ്യാർത്ഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തിയ സംഭവം സാമുദായിക നിറം നൽകി പ്രചരിപ്പിക്കരുതെന്ന് നടി ഖുശ്ബു

ബെംഗളൂരു: ഉടുപ്പി നേത്ര ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് കോളേജിന്റെ ശുചിമുറിയിൽ മുൻ വിദ്യാർത്ഥിനികൾ സഹപാഠിയുടെ സ്വകാര്യത പകർത്തിയതായി പറയുന്ന സംഭവം സാമുദായിക നിറം നൽകി ദേശീയ വനിത കമ്മീഷൻ അംഗവും നടിയുമായ ഖുശ്ബു സുന്ദർ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇന്ന് ഉടുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ കെ.വിദ്യാകുമാരി, ജില്ല പോലീസ് സൂപ്രണ്ട് ഹകായ് അക്ഷയ് മച്ചിന്ദ്ര എന്നിവരുമായി ചർച്ച നടത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ദേശീയ വനിത കമ്മീഷൻ പ്രതിനിധാനം ചെയ്ത് ഇവിടെ വന്നത് ഒരു വനിതയുടേയോ ഏതെങ്കിലും…

Read More

വെള്ളച്ചാട്ടത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ഉഡുപ്പി വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. ശരത് കുമാർ എന്ന യുവാവാണ് മരിച്ചത്. ബൈന്ദൂർ ജില്ലയിലെ കൊല്ലൂർ താലൂക്കിലാണ് സംഭവം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉഡുപ്പി ജില്ലയിൽ കനത്ത മഴയാണ്. ശരത് കുമാർ (23) വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. ഈ സമയം കാൽ വഴുതി വീഴുകയും വീഴുന്ന ദൃശ്യം മറ്റൊരു യുവാവിന്റെ മൊബൈലിൽ പതിഞ്ഞിരുന്നു. കൊല്ലൂരിനടുത്ത് അരസിനഗുണ്ടി വെള്ളച്ചാട്ടത്തിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദയാത്രയ്ക്ക് കാറിൽ എത്തിയതായിരുന്നു ഈ യുവാവ്.

Read More

രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം ; സംസ്ഥാനത്ത് വ്യത്യസ്ത സമരം

ബെംഗളൂരു: രാവിലെയും വൈകുന്നേരവും സൗജന്യമായി മദ്യം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉഡുപ്പിയിൽ തൊഴിലാളികളുടെ അസാധാരണ സമരം. ഉഡുപ്പി ജില്ല സിവിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിത്തരഞ്ജൻ സർക്കിളിൽ സമരം സംഘടിപ്പിച്ചു. നിത്യാനന്ദ ഒളകാട് എന്നയാളാണ് സമരത്തിന് നേതൃത്വം നൽകിയത്.  അടുത്തിടെ സംസ്ഥാനത്ത് ബജറ്റിൽ മദ്യത്തിന് 20 ശതമാനം വില വർധിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് സമരം. ഒന്നുകിൽ വില കുറക്കുക, അല്ലെങ്കിൽ രാവിലെയും വൈകീട്ടും 90 മില്ലി വീതം മദ്യം സൗജന്യമായി നൽകുക എന്നതായിരുന്നു സമരക്കാരുടെ ആവശ്യം. മദ്യക്കുപ്പിയിൽ പൂജ നടത്തിയാണ് സമരം ആരംഭിച്ചത്. സൗജന്യ മദ്യ…

Read More
Click Here to Follow Us