സഹപാഠിയുടെ നഗ്നചിത്രങ്ങൾ പകർത്തിയ കേസിൽ മൂന്നു പെൺകുട്ടികൾക്കും ജാമ്യം

ബെംഗളൂരു: ഉഡുപ്പിയിലെ കോളേജ് ശൗചാലയത്തിൽ മൊബൈൽ ക്യാമറയിൽ വെച്ച് സഹപാഠിയുടെ നഗ്നചിത്രം പകർത്തിയ സംഭവത്തിൽ മൂന്ന് പഠനങ്ങൾക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു.

ഉഡുപ്പി നേത്രജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലയ്‌ഡ് ഹെൽത്ത് സയൻസിലെ വിദ്യാർത്ഥികളായ അലീമ, അൽഫിയ, ഷബ്‌നാസ് എന്നിവർക്കാണ് ഉഡുപ്പി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സത്യം പ്രകാശ് ജാമ്യം അനുവദിച്ചത്.

  ബെംഗളൂരുവിൽ നിന്നുളള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ വരുന്നു; റൂട്ട് അറിയാൻ വായിക്കാം

വെള്ളിയാഴ്ച രാവിലെയാണ് മൂന്നുപേരും വക്കീലിനൊപ്പം കോടതിയിലെത്തിയത്.

ഓരോരുത്തർക്കും 20,000 രൂപവീതം ബോണ്ടിൻമേലാണ് ജാമ്യം.

കോടതി പരിധിക്കുള്ളിൽ ഉണ്ടാകണമെന്നും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

കേസ് ഒത്തുതീർപ്പാക്കണമെന്നും ഇത് തങ്ങളുടെ പഠനത്തെ ബാധിക്കുമെന്നും പ്രതികളുടെ വക്കീൽ കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  '200 യൂണിറ്റ് സൗജന്യമെന്ന് പറഞ്ഞിട്ട് ഇതാണോ അവസ്ഥ?'; സംസ്ഥാനത്ത് ഗൃഹജ്യോതി പദ്ധതിയിൽ നിന്ന് 7 ലക്ഷം കുടുംബങ്ങൾ പുറത്തേക്ക്! കാരണം ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts