പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉഡുപ്പിയിൽ നിന്നും നഗരത്തിൽ എത്തിയത് 5 മണിക്കൂറുകൾ കൊണ്ട്, ട്രാഫിക് നിയന്ത്രിച്ചത് സമൂഹമാധ്യമത്തിലൂടെ

ബെംഗളൂരു : ഹൃദയസംബന്ധമായ അസുഖമുള്ള, 13 ദിവസം പ്രായമായ കുഞ്ഞിനെ ഉഡുപ്പിയിൽനിന്ന് ബെംഗളൂരുവിലേക്ക് ആംബുലൻസിൽ അഞ്ചു മണിക്കൂറുകൾ കൊണ്ടെത്തിച്ച് എ.ഐ.കെ.എം.സി.സി. സംഘം.

450 കിലോമീറ്റർ ദൂരമാണ് അഞ്ചു മണിക്കൂറുകൾ കൊണ്ട് കെ.എം.സി.സി.യുടെ ആംബുലൻസ് ഡ്രൈവർ ഷഫീഖ് പിന്നിട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ന് ഉഡുപ്പി മണിപ്പാൽ ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് 5.45-ന് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിലെത്തിച്ചു.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ നിർദേശത്തുടർന്നായിരുന്നു ഇത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ആംബുലൻസ് വരുന്നുണ്ടെന്ന സന്ദേശങ്ങൾ പങ്കുവെച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ വിവിധ കൂട്ടായ്മകൾ ഒരുക്കിയിരുന്നു.

ഇതിനു പിന്നാലെ പോലീസും ആവശ്യമായ സജ്ജീകരണമൊരുക്കി.

ബട്കൽ മുരുഡേശ്വര സ്വദേശികളായ മഞ്ജുനാഥ് ഗൗഡയുടേയും രേവതിയുടേയും കുഞ്ഞിനേയാണ് എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സമയോചിത ഇടപെടലിൽ ബെംഗളൂരുവിൽ എത്തിക്കാൻ കഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
[masterslider id="10"]

Related posts