നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിച്ച് പീഡനം ; ഭാര്യ ഭർത്താവിനെതിരെ പരാതി നൽകി 

നീലേശ്വരം: നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിര ഭാര്യ നീലേശ്വരം പോലീസിൽ പരാതി നൽകി.

പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20-കാരി പരാതി നൽകിയത്.

ആളുകളിൽ നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.

യുവതിയുടെ പരാതിയിൽ ഗാർഹികപീഡനത്തിന് യുവാവിന്റെ പേരിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts