നടൻ പ്രകാശ് രാജിനെതിരെ വധഭീഷണി

ബെംഗളൂരു: നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കി സംഘ് പരിവാര്‍ നേതാവ്.

24 മണിക്കൂറിനകം ശവമഞ്ചം നടന്‍റെ വീടിന് മുന്നിലുണ്ടാകുമെന്നാണ് ഭീഷണി.

ഇതിന്‍റെ വീഡിയോ സംഘ് പരിവാര്‍ നേതാവ് തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

സൗജന്യ വധക്കേസുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ പ്രകാശ് രാജ് പറഞ്ഞ മറുപടിയില്‍ പ്രകോപിതനായി സംഘ് പരിവാര്‍ നേതാവ് സന്തോഷ് കര്‍താലാണ് വധ ഭീഷണി മുഴക്കിയത്.

  പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

വിഷയത്തില്‍ അന്വേഷണ സംഘത്തിന് എന്തെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട പുരോഹിതനെക്കുറിച്ച്‌ അന്വേഷിക്കണമെന്നാണ് പ്രകാശ് രാജ് അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്.

ഇതാണ് സംഘ് പരിവാര്‍ നേതാവിനെ ചൊടിപ്പിച്ചത്.

മതനേതാക്കളോട് മാപ്പ് പറഞ്ഞില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും, അല്ലെങ്കില്‍ 24 മണിക്കൂറിനകം നിങ്ങളുടെ ശവമഞ്ചം വീടിന് മുന്നിലുണ്ടാകും -എന്ന് തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സന്തോഷ് കര്‍താല്‍ പറയുന്നു.

അതേസമയം, വധഭീഷണിയില്‍ പ്രതികരിച്ച്‌ പ്രകാശ് രാജ് രംഗത്തെത്തി.

അവരെന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന കുറിപ്പ് സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച അദ്ദേഹം, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രളയച്ചുഴിയിൽ അസം; ഒടുവിൽ ബെംഗളൂരുവിൽ നിന്ന് ആ ആശ്വാസ വാർത്തയെത്തി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts