ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്. കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.

Read More

യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ, സംവിധായകർ അറസ്റ്റിൽ

ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച്‌ അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ കെണിയിൽ കുടുക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച്‌ ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്. ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാന്‍ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന്‍ വിളിക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകിയത്. പരസ്യം…

Read More

വധ ഭീഷണി ; കൊലക്കേസ് പ്രതിയുടെ സഹോദരൻ അറസ്റ്റിൽ

ബെംഗളൂരു: സംഘടന പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരൻ അബ്ദുൾ സപ്രിത് എന്ന അബ്ദുൾ സഫ്രിസ് ആണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിൻറെ മാനേജറും പ്രാദേശിക സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ചയെ അബ്ദുൾ സപ്രിത് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സംഘടനാ പ്രവർത്തകർ സപ്രിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. പ്രശാന്ത് പൂഞ്ച…

Read More

വ്യാജ ആധാർ കാർഡ് നിർമ്മിച്ച കേസിൽ , 2 പേർ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആധാർ കാർഡ് നിർമ്മാണത്തിൽ ഡോക്ടർ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ബൊമ്മനഹള്ളിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. ജെപി നഗറിലെ റിട്ട. ഡോക്ടർ സുനിൽ, ഹൊങ്ങസാന്ദ്ര സ്വദേശി പ്രവീൺ എന്നിവരെയാണ് ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്ത് നിന്നും നഗരത്തിലേക്ക് ജോലി ആവശ്യത്തിനായി എത്തുന്ന പലർക്കും ഇവർ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വേഷം മാറി എത്തിയാണ് ഇവരെ പിടികൂടിയത്.

Read More

കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ പിടിയിൽ

ബെംഗളൂരു: കള്ളനോട്ട് സംഘത്തിലെ 2 പേർ പോലീസ് പിടിയിൽ. സംഘത്തിലെ രണ്ട് മലയാളികളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ എ. എസ് പ്രദീപ്, സനൽ എന്നിവരാണ് അറസ്റ്റിലായത്.  ഓഗസ്റ്റ് 18ന് മാല പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനോട്ട് റാക്കറ്റുമായുള്ള ബന്ധം പുറത്ത് വന്നത്. കള്ളനോട്ടടിച്ച് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ വീടുകളിലെ റെയ്ഡിൽ നോട്ട് അച്ചടിച്ച മെഷീനും ഫോട്ടോ കോപ്പികളും കണ്ടെടുത്തു. 3.19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

Read More

ലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…

Read More

പെൺകുട്ടികളെ എത്തിച്ചു നൽകിയില്ല, തർക്കം കലാശിച്ചത് കൊലപാതകത്തിൽ

ചെന്നൈ: വ്യവസായിയും സിനിമാനിര്‍മ്മാതാവുമായ ഭാസ്കരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്ന വിരുഗമ്പാക്കം സ്വദേശി ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്കരന്റെ മൃതദേഹമാണ് ശനിയാഴ്ച കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ…

Read More

എസ്. ഐ നിയമന തട്ടിപ്പ്, ഒന്നാം റാങ്കുകാരി അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതല്‍ രചന ഒളിവിൽ കഴിയുകയായിരുന്നു. മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ഹിരോലി ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പോലീസുകാരുമടക്കം 65 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.

Read More

ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ

ബെംഗളൂരു: ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേരെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടി. ഇവരിൽ നിന്നും 12 ലക്ഷം വിലമതിക്കുന്ന 16 ബൈക്കുകളാണ് പോലീസ് കണ്ടെടുത്തത്. വീടിനു മുന്നിൽ നിർത്തിയിടുന്ന ബൈക്കുകൾ ലോക്ക് പൊട്ടിച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

Read More

പശുക്കളും നായകളുമായി ലൈംഗിക ബന്ധം യുവാവ് അറസ്റ്റിൽ

ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്‌സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…

Read More
Click Here to Follow Us