ബെംഗളൂരു: വ്യാജ ആധാർ കാർഡ് നിർമ്മാണത്തിൽ ഡോക്ടർ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. ബൊമ്മനഹള്ളിയിൽ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. ജെപി നഗറിലെ റിട്ട. ഡോക്ടർ സുനിൽ, ഹൊങ്ങസാന്ദ്ര സ്വദേശി പ്രവീൺ എന്നിവരെയാണ് ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. പുറത്ത് നിന്നും നഗരത്തിലേക്ക് ജോലി ആവശ്യത്തിനായി എത്തുന്ന പലർക്കും ഇവർ വ്യാജ ആധാർ കാർഡ് ഉണ്ടാക്കി നൽകിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇവരെക്കുറിച്ചുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് വേഷം മാറി എത്തിയാണ് ഇവരെ പിടികൂടിയത്.
Read MoreTag: Police Arrest
കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ പിടിയിൽ
ബെംഗളൂരു: കള്ളനോട്ട് സംഘത്തിലെ 2 പേർ പോലീസ് പിടിയിൽ. സംഘത്തിലെ രണ്ട് മലയാളികളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ എ. എസ് പ്രദീപ്, സനൽ എന്നിവരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 18ന് മാല പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനോട്ട് റാക്കറ്റുമായുള്ള ബന്ധം പുറത്ത് വന്നത്. കള്ളനോട്ടടിച്ച് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ വീടുകളിലെ റെയ്ഡിൽ നോട്ട് അച്ചടിച്ച മെഷീനും ഫോട്ടോ കോപ്പികളും കണ്ടെടുത്തു. 3.19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.
Read Moreലഹരിമരുന്ന് കേസിൽ നൈജീരിയൻ സ്വദേശിനി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനിയായ നൈജീരിയന്‍ യുവതി പോലീസ് പിടിയിൽ. നൈജീരിയന്‍ പൗരനായ ഒകാഫോര്‍ എസെ ഇമ്മാനുവലിന്‍റെ കൂട്ടാളിയാണ് യുവതി. പാലാരിവട്ടം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലെത്തിച്ചത്. ബെംഗളൂരുവില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ 4.5 കിലോഗ്രാം എംഡിഎംഎയാണ് സംഘം കേരളത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഓഗസ്റ്റ് ഏഴിനാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറില്‍ നിന്ന് രണ്ട് കവറുകളിലായി 102.04 ഗ്രാം മയക്കുമരുന്നുമായി ഹാറൂണ്‍ സുല്‍ത്താന്‍ എന്നയാള്‍ അറസ്റ്റിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍…
Read Moreപെൺകുട്ടികളെ എത്തിച്ചു നൽകിയില്ല, തർക്കം കലാശിച്ചത് കൊലപാതകത്തിൽ
ചെന്നൈ: വ്യവസായിയും സിനിമാനിര്‍മ്മാതാവുമായ ഭാസ്കരന്റെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഭാസ്‌കരന് സ്ത്രീകളെ എത്തിച്ചു നല്‍കിയിരുന്ന വിരുഗമ്പാക്കം സ്വദേശി ഗണേശന്‍ എന്നയാളാണ് അറസ്റ്റിലായത്. വ്യവസായിയും സിനിമാമേഖലയിലെ പണമിടപാടുകാരനുമായ ഭാസ്കരന്റെ മൃതദേഹമാണ് ശനിയാഴ്ച കൈകാലുകള്‍ കെട്ടി വായില്‍ തുണി തിരുകി കറുത്ത കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ശുചീകരണ ജോലികള്‍ക്കായെത്തിയ നഗരസഭാ ജീവനക്കാരാണ് കൂവം നദിയോടുചേര്‍ന്ന് പ്ലാസ്റ്റിക് ബാഗ് കണ്ടെത്തിയത്. ഉള്ളില്‍ മൃതദേഹമാണെന്ന് മനസ്സിലായപ്പോള്‍ അവര്‍ പോലീസിലറിയിച്ചു. കൈകാലുകള്‍ കെട്ടി, വായില്‍ തുണിതിരുകിയ നിലയിലായിരുന്നു മൃതദേഹം. വിരുഗമ്പാക്കം പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചത് ചെന്നൈയിലെ…
Read Moreഎസ്. ഐ നിയമന തട്ടിപ്പ്, ഒന്നാം റാങ്കുകാരി അറസ്റ്റിൽ
ബെംഗളൂരു: കര്‍ണാടകയിലെ എസ്.ഐ നിയമന പരീക്ഷ ക്രമക്കേട് കേസില്‍ ഒന്നാം റാങ്കുകാരി അറസ്റ്റില്‍. വിജയപുര സ്വദേശി രചനയാണ് അറസ്റ്റിലായത്. പരീക്ഷ ക്രമക്കേട് സംബന്ധിച്ച വിവരം പുറത്തുവന്നതു മുതല്‍ രചന ഒളിവിൽ കഴിയുകയായിരുന്നു. മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയിലെ ഹിരോലി ചെക്ക്പോസ്റ്റില്‍ വെച്ചാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്. എഡിജിപി അമൃത് പോളും മറ്റ് പോലീസുകാരുമടക്കം 65 പേരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.
Read Moreബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ
ബെംഗളൂരു: ബൈക്ക് മോഷണ സംഘത്തിലെ രണ്ട് പേരെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടി. ഇവരിൽ നിന്നും 12 ലക്ഷം വിലമതിക്കുന്ന 16 ബൈക്കുകളാണ് പോലീസ് കണ്ടെടുത്തത്. വീടിനു മുന്നിൽ നിർത്തിയിടുന്ന ബൈക്കുകൾ ലോക്ക് പൊട്ടിച്ച് മോഷ്ടിക്കുകയാണ് ഇവരുടെ രീതി. സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
Read Moreപശുക്കളും നായകളുമായി ലൈംഗിക ബന്ധം യുവാവ് അറസ്റ്റിൽ
ആന്ധ്രാപ്രദേശ് : പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് 62 കാരനായ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥനെ ആന്ധ്രയിലെ വിജയനഗരം പോലീസ് അറസ്റ്റ് ചെയ്തു. ദിവസങ്ങൾക്ക് മുമ്പ് വിജയനഗരം ജില്ലയിലെ രാജം റൂറൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കാഞ്ചരം ഗ്രാമത്തിലാണ് ക്രൂരമായ സംഭവം നടന്നത്. പ്രതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പശുവുമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് കാഞ്ചരം സ്വദേശിയും എപി ലാൻഡ്‌സ് ആൻഡ് സർവേയുടെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടറുമായ പി രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതായി പോലീസ് ഇൻസ്പെക്ടർ…
Read Moreകർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി യുവാവ് അപകടത്തിൽ പെട്ടു
പുതുപ്പരിയാരം: കർണാടകയിൽ നിന്ന് മോഷ്ടിച്ച ജീപ്പുമായി നാട്ടിലെത്തിയ യുവാവ് കേരളത്തിൽ വാഹനാപകടത്തിൽ കുടുങ്ങിയതോടെ കർണാടക പോലീസ് പിടികൂടിയത് അന്തർ സംസ്ഥാന വാഹനമോഷ്ടാവിനെയും മോഷ്ടിച്ച വാഹനംവും. കേസിന് തുമ്പുണ്ടാക്കാൻ സഹായിച്ച ഹേമാംബിക നഗർ പോലീസിന് കർണാടക പൊലീസ് നന്ദി അറിയിച്ചു. മുട്ടുളങ്ങര മാഹാളി വീട്ടിൽ സുധിൽ ആണ് പോലീസ് പിടിയിലായത്. കർണാടക പോലീസ് ഹേമാംബിക നഗർ സ്റ്റേഷനിലെത്തി പ്രതിയെയും വാഹനത്തെയും കസ്റ്റഡിയിലെടുത്തു. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ പുതുപ്പരിയാരം ഭാഗത്ത് തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടു കൂടി ജീപ്പും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. സംഭവത്തിൽ ഓട്ടോ യാത്രക്കാരന് പരിക്കേറ്റു.…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്ത് സംഘത്തിലെ പ്രധാനിയെ പിടികൂടി
ബെംഗളൂരു: കേരളത്തിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി ബെംഗളൂരുവിൽ പിടിയിലായി . നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ആണ് ബെംഗളൂരുവിൽ നിന്നും കേരള പോലീസിന്റെ പിടിയിലായത്. ആറ് മാസത്തിനിടെ ഇയാൾ കൊച്ചിയിലേക്ക് കടത്തിയത് നാലര കിലോ എംഡിഎംഎ ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബെംഗളൂരുവിൽ താമസിച്ച് ലഹരി മരുന്ന് നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്നത് ഇയാളുടെ രീതിയാണെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെത്തി പാലാരിവട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്. ജൂലൈ മാസത്തിൽ എറണാകുളത്ത് നടന്ന ഒരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇയാളിലേക്ക് എത്തിയത്. ജൂലൈയിൽ…
Read Moreഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി
ബെംഗളൂരു: കെആർ പുരം ടിസി പാളയയിലെ വസതിയിൽ വച്ച് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ 34 കാരനായ വ്യവസായിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെന്റ് ഷാമിയാന ഹൗസ് നടത്തുന്ന ജോൺ സുപ്രീതാണ് ഭാര്യ നാൻസി ഫ്ലോറയെ കൊലപ്പെടുത്തിയത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സുപ്രീത് സംശയിച്ചിരുന്നതായും ഇവർ തമ്മിൽ വഴക്കുണ്ടാക്കുന്നതായും പോലീസ് പറഞ്ഞു. ദമ്പതികൾ അവരുടെ വീടിന്റെ ഒന്നാം നിലയിലും സുപ്രീതിന്റെ മാതാപിതാക്കൾ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. വൈകുന്നേരം ആറ് മണിക്ക് ഒന്നാം നിലയിൽ നിന്ന് കുട്ടികളുടെയും മുത്തശ്ശിയുടെയും നിലവിളി കേട്ടപ്പോഴാണ് കൊലപാതക…
Read More