ബെംഗളൂരു: 13.6 കോടി രൂപയുടെ കൊക്കയിൻ ഗുളികകൾ വയറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഘാന സ്വദേശിയെ ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടി. ബാ അമ്പാട ക്വാഡ്വോയെ അറസ്റ്റ് ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. എത്യോപ്യയുടെ തലസ്ഥാനമായ അഡീസ് അബാബയിൽ നിന്ന് എത്യോപ്യൻ എയർലൈൻസ് വിമാനമായ ഐ.ടി 690 ബംഗളൂരു നഗരത്തിൽ ഇറങ്ങിയ ഇയാളെ ഉടൻ പിടികൂടുകയായിരുന്നു. 104 ഗുളികകളാണ് പ്രതിയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത്. എമിഗ്രേഷൻ തടഞ്ഞ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെ രാവിലെ 7.45 ഓടെ കസ്റ്റംസ് ഇയാളെ അറൈ ഏരിയയിൽ. രഹസ്യങ്ങളുടെ…
Read MoreTag: Police Arrest
ലഹരി വസ്തുക്കളുമായി 2 പേർ പിടിയിൽ
ബെംഗളൂരു: മാരക ലഹരി മരുന്നുകളുമായി 2 പേർ പോലീസ് പിടിയിൽ. മലയാളികളായ ഇവരെ കെ ആർ പുരത്ത് നിന്നുമാണ് പോലീസ് പിടികൂടിയത്. ഇവരുടെ കയ്യിൽ നിന്നും കഞ്ചാവ്, എൽ എസ്ഡി സ്റ്റാമ്പ് , എംഡിഎംഎ എന്നിവ പോലീസ് പിടിച്ചെടുത്തു. കേരളത്തിലേക്ക് വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലെ പ്രധാനികൾ ആണ് ഇവർ എന്ന് പോലീസ് പറയുന്നു. ഇവരുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചു.
Read Moreതട്ടികൊണ്ട് പോയ നവജാത ശിശുവിനെ കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ ബെളഗാവിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ പോലീസ് കണ്ടെത്തി . കുട്ടിയെ കടത്തിയ മാലാ കാബ്ലെ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. ബെളഗാവി അത്താനിയിലെ സർക്കാർ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ തട്ടി കൊണ്ട് പോയത്. അംബിക ഗുവി എന്ന യുവതി പ്രവാസശേഷം വാർഡിൽ വിശ്രാമിക്കവേ നഴ്‌സിൻ്റെ വേഷത്തിലെത്തിയാണ് കാബ്ലെ കുട്ടിയെ തട്ടിയെടുത്തത്. വാർഡിൽ ഉള്ള ഏവരും സർക്കാർ ആനുകൂല്യം ലഭിക്കാനുള്ള കാർഡ് കൈപ്പറ്റനായി ഓഫീസിലെത്തണമേന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കൃത്യം നടത്തിയത് . കുട്ടിയുടെ ഭാരം നോക്കണമെന്ന് പറഞ്ഞു ആണ് കുട്ടിയെ…
Read Moreഡോക്ടറായ കാമുകനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ
ബെംഗളൂരു: കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ബെംഗളൂരുവിലെ ന്യൂ മൈക്രോ ലേഔട്ടിൽ നടന്ന സംഭവത്തിൽ പ്രതികളായ പ്രതിഭ, സുഷിൽ, ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തു, പ്രതിയായ സൂര്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. തമിഴ്നാട്ടിലെ ഡോക്‌ടറായ വികാസിനെയാണ് സംഘം കൊലപ്പെടുത്തിയത്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുക്രൈനിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ജോലി ചെയ്‌തു വരികയായിരുന്ന വികാസ് ഉപരിപഠനത്തിന് വേണ്ടി ബെംഗളൂരുവിൽ എത്തുകയായിരുന്നു. ബെംഗളൂരുവിൽ എച്ച്.എസ്.ആർ. ലേഔട്ട് കമ്പനിയിൽ ആർകിടെക്ചറായി…
Read Moreലഹരി റാക്കറ്റ്, പ്രതിയുടെ 1.6 കോടി രൂപയുടെ സ്വത്ത് കണ്ടു കെട്ടി
ബെംഗളൂരു: ലഹരി മരുന്ന് കേസിൽ പിടിയിലായ പ്രതിയുടെ 1.6 കോടി രൂപയുടെ അനധികൃത സ്വത്ത് നർക്കോട്ടിക്സ് വിഭാഗം കണ്ടുകെട്ടി. കഴിഞ്ഞ ജൂലൈയിൽ ലഹരി കേസിൽ പിടിയിൽ ആയ മൃത്യുഞ്ജയയ്ക്ക് എതിരെയാണ് നടപടി. ഇയാളിൽ നിന്നും 80 ലക്ഷം രൂപയുടെ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടിയിരുന്നു. നഗരത്തിലെ ലഹരിമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണിയായ ഇയാളുടെ പേരിൽ 9 കേസുകൾ നിലവിൽ ഉണ്ട്. ലഹരി ബിസിനസ്സിലൂടെ ഇയാൾ നിരവധി ആസ്തി ഉണ്ടാക്കിയതാണ് ഉദ്യോഗസ്ഥർ പറയുന്നത്. വാണിജ്യ സ്ഥാപനവും കൃഷി ഭൂമിയും പുറമെ 5 കോടി രൂപയും ഇയാൾക്ക് ഉള്ളതായി…
Read Moreബ്ലൂടൂത്ത് സ്പീക്കറിനകത്ത് മയക്കു മരുന്ന് കടത്ത്, കൊച്ചിയിൽ യുവാവ് പിടിയിൽ
കൊച്ചി : കൊറിയർ വഴി ലക്ഷങ്ങൾ വില വരുന്ന മയക്ക്മരുന്ന് കടത്തിയ കേസിൽ ഒരാൾ പോലീസ് പിടിയിൽ. എറണാകുളം ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മൽനെയാണ് അങ്കമാലി പോലീസ് പിടികൂടിയത്. 200 ഗ്രാം എം.ഡി.എം.എ., 3.89 ഗ്രാം ഹാഷിഷ് ഓയിൽ, മൂന്ന് എൽ.എസ്.ഡി സ്റ്റാമ്പ് എന്നിവയാണ് കൊറിയർ വഴി വന്നത്. എം.ഡി.എം.എയ്ക്ക് മാത്രം 20 ലക്ഷം രൂപ വിലവരും. മുംബൈയിൽ നിന്നും രാഹുൽ എന്നയാളുടെ അഡ്രസിലാണ് മയക്കുമരുന്ന് വന്നത്. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നും അജ്മൽ ഇത് കൈപ്പറ്റി മടങ്ങുമ്പോൾ പോലീസിന് ലഭിച്ച രഹസ്യ…
Read Moreറൈസ് പുള്ളിങ് മെഷീൻ തട്ടിപ്പ് സംഘം 5 കോടിയുമായി പിടിയിൽ
ബെംഗളൂരു: റൈസ് പുള്ളിങ് മെഷീൻ വിറ്റ് ജനങ്ങളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി. മുഖ്യപ്രതിയായ ഹൈദരാബാദ് സ്വദേശി സത്യനാരായണ രാജുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. 15 പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് ഈ സംഘം തട്ടിയെടുത്തത്. തട്ടിപ്പ് സംഘത്തിനെതിരെ പശ്ചിമ ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ പ്രസാദ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിൽ നിന്നുള്ള സംഘത്തിലെ അംഗമായ സിദ്ധാർത്ഥ, നാഗുറാവു കിരൺ,…
Read Moreബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ
ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച് വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്. കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.
Read Moreയുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ, സംവിധായകർ അറസ്റ്റിൽ
ചെന്നൈ: സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹിച്ചെത്തിയ യുവതികളെ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ ചിത്രീകരിച്ച സംവിധായകനും സഹസംവിധായകനും അറസ്റ്റില്‍. 300 ലധികം യുവതികളെയാണ് ഇയാള്‍ കെണിയിൽ കുടുക്കിയത്. സിനിമാ മോഹവുമായെത്തിയ യുവതികളെ വശീകരിച്ച് ഇത്തരം രംഗങ്ങളില്‍ അഭിനയിപ്പിക്കുകയായിരുന്നു ഇയാള്‍. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്. ഉടന്‍ ആരംഭിക്കുന്ന ചിത്രത്തിലേക്ക് 30 വയസിന് താഴെയുള്ള യുവതികളെ നായികയായി അഭിനയിക്കാന്‍ ക്ഷണം’ എന്ന പരസ്യം കണ്ടാണ് പെണ്‍കുട്ടികള്‍ സഹസംവിധായകന്‍ വിളിക്കുന്നതും ഇവരെ നേരില്‍ കാണുന്നതും. ഫേസ്‌ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംവിധായകനും സഹസംവിധായകനും പരസ്യം നൽകിയത്. പരസ്യം…
Read Moreവധ ഭീഷണി ; കൊലക്കേസ് പ്രതിയുടെ സഹോദരൻ അറസ്റ്റിൽ
ബെംഗളൂരു: സംഘടന പ്രവർത്തകനു നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പ്രവീൺ നെട്ടാരു കൊലക്കേസ് പ്രതിയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രവീണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ സഹോദരൻ അബ്ദുൾ സപ്രിത് എന്ന അബ്ദുൾ സഫ്രിസ് ആണ് അറസ്റ്റിലായത്. ബെല്ലാരിയിലെ ദേവി ഹൈറ്റ്‌സ് ലോഡ്‌ജിൻറെ മാനേജറും പ്രാദേശിക സംഘടനയുടെ പ്രവർത്തകനുമായ പ്രശാന്ത് പൂഞ്ചയെ അബ്ദുൾ സപ്രിത് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സംഘടനാ പ്രവർത്തകർ സപ്രിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് ബെല്ലാരി പോലീസ് സ്റ്റേഷനു മുന്നിൽ തടിച്ചു കൂടി. പ്രശാന്ത് പൂഞ്ച…
Read More