ഡോക്ടറായ കാമുകനെ കൊലപ്പെടുത്തി, യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ

ബെംഗളൂരു: കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും സുഹൃത്തുക്കളും അറസ്റ്റിൽ. ബെംഗളൂരുവിലെ ന്യൂ മൈക്രോ ലേഔട്ടിൽ നടന്ന സംഭവത്തിൽ പ്രതികളായ പ്രതിഭ, സുഷിൽ, ഗൗതം എന്നിവരെ അറസ്റ്റ് ചെയ്തു, പ്രതിയായ സൂര്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തമിഴ്നാട്ടിലെ ഡോക്‌ടറായ വികാസിനെയാണ് സംഘം കൊലപ്പെടുത്തിയത്.അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കാമുകനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുക്രൈനിൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈയിൽ ജോലി ചെയ്‌തു വരികയായിരുന്ന വികാസ് ഉപരിപഠനത്തിന് വേണ്ടി ബെംഗളൂരുവിൽ എത്തുകയായിരുന്നു. ബെംഗളൂരുവിൽ എച്ച്.എസ്.ആർ. ലേഔട്ട് കമ്പനിയിൽ ആർകിടെക്ചറായി ജോലി ചെയ്തു വരികയായിരുന്നു പ്രതിഭയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. വീട്ടുകാരുടെ സമ്മതപ്രകാരം നവംബർ മാസത്തിൽ വിവാഹം കഴിക്കാനൊരുങ്ങുകയായിരുന്നു ഇരുവരും.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

ഇതിനിടെ വികാസ് പ്രതിഭയുടെയും അമ്മയുടെയും അശ്ലീല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നു.

തുടർന്ന് വികാസവുമായി നിരന്തരം വാക്കുതർക്കത്തിലേർപ്പെട്ട പ്രതിഭ തൻറെ സഹപ്രവർത്തകരുമൊത്ത് വികാസിനെ വധിക്കാൻ പദ്ധതിയിടുകയായിരുന്നു. വിഷയം സംസാരിക്കാൻ എന്ന വ്യാജേന വികാസിനെ വിളിച്ചു വരുത്തിയായിരുന്നു കൊലപാതക ശ്രമം. തുടർന്ന് ഗുരുതരമായ പരിക്കുകളോടെ വികാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ഞായറാഴ്ച വികാസ് മരണപ്പെട്ടു. പ്രതികളെ പിടികൂടുകയും കൂടുതൽ അന്വേഷണം നടത്തുകയും വേണമെന്ന് ഡിസിപി എസ് ഐ കെ ബാല അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts