പ്രധാന മന്ത്രിയെ അവഹേളിക്കുന്ന കമന്റ് ഇട്ടത് താൻ അല്ല ; നടൻ നസ്‌ലെൻ 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കമന്റ് ഇട്ട ഐഡി തന്റേതല്ലെന്ന് നടൻ നസ്‌ലെൻ വ്യക്തമാക്കി.

തനിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നതായും നടൻ ഇന്റഗ്രാം വീഡിയോയിൽ പറഞ്ഞു. കാക്കനാട് സൈബർ സെല്ലിൽ പരാതി നൽകിയതിന് ശേഷമാണ് നടൻ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തന്റെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് ഐഡി ഉണ്ടാക്കി കമന്റിട്ടത് വിദേശത്തു നിന്നാണെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതു സംബന്ധിച്ച് ഫെയ്‌സ്ബുക്കിനു കത്തയച്ചു.അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിവസം ചീത്തകളെ തുറന്നുവിട്ട വാർത്തയുടെ താഴെയാണ് നസ്‌ലെന്റേതെന്ന പേരിൽ വ്യാജ കമന്റ് വന്നത്. തന്റെ പേരും ചിത്രവും ഉപയോഗിച്ച് നിർമ്മിച്ച വ്യാജ അക്കൗണ്ടാണെന്ന് നസ്‌ലെൻ പറഞ്ഞു. സുഹൃത്തുക്കൾ സ്‌ക്രീൻഷോട്ട് അയച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് നസ്‌ലെൻ വിഡിയോയിൽ വ്യക്തമാക്കി. ആരോ ഒരാൾ ചെയ്ത കാര്യത്തിനാണ് പഴി കേൾക്കുന്നത്. അതുവഴി തനിക്കുണ്ടാകുന്ന ബുദ്ധിമുട്ട് അതിഭീകരമാണെന്നും നസ്‌ലെൻ പറഞ്ഞു. തനിക്ക് ആകെയുള്ളത് ഒരു ഫേസ്ബുക്ക് പേജ് ആണെന്നും അത് താനല്ല കൈകാര്യം ചെയ്യുന്നതെന്നും പേജ് അത്ര സജീവമല്ലെന്നും നടൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെയിൽവേ സ്റ്റേഷനിൽ മേൽപാല നിർമാണം; കേരളത്തിലേക്കുള്ളതടക്കം ട്രെയിനുകൾ വൈകും; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us