യുവതിയെ ബലംപ്രയോഗിച്ച്‌ ചുംബിച്ചു; സൊമാറ്റോ ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍

പൂനെ : ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ, 19കാരിയെ കയറിപ്പിടിക്കുകയും ബലംപ്രയോഗിച്ച്‌ ചുംബിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ഡെലിവറി ബോയ് അറസ്റ്റിൽ. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് 42കാരനെതിരെ പോലീസ് കേസെടുത്തത്.

പുനെയിലാണ് സംഭവം. ഓര്‍ഡര്‍ അനുസരിച്ച്‌ ഫുഡ് വിതരണം ചെയ്യാന്‍ എത്തിയപ്പോഴാണ് 42കാരന്‍ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. വെള്ളം ചോദിച്ചതിന് ശേഷം തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്ന് 19കാരിയുടെ പരാതിയില്‍ പറയുന്നു.

ഭക്ഷണം നല്‍കിയ ശേഷമാണ് ഫുഡ് ഡെലിവറി ജീവനക്കാരന്‍ വെള്ളം ചോദിച്ചത്. ജീവനക്കാരന്‍ ആവശ്യപ്പെട്ടത് അനുസരിച്ച്‌ ഗ്ലാസില്‍ വെള്ളം കൊടുത്തു. തുടര്‍ന്ന് വീട്ടുകാരെ കുറിച്ച്‌ 42കാരന്‍ ചോദിക്കാന്‍ തുടങ്ങിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

കൂട്ടുകാര്‍ക്കൊപ്പമാണ് ഇവിടെ താമസിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍, അവര്‍ എവിടെയാണ് എന്ന് ചോദിച്ചു. അവര്‍ വീട്ടിലേക്ക് പോയിരിക്കുകയാണ് എന്ന് പറഞ്ഞപ്പോള്‍ ഒരു ഗ്ലാസ് വെള്ളം കൂടി 42കാരന്‍ ചോദിച്ചതായി പെണ്‍കുട്ടി പറയുന്നു.താന്‍ ഒറ്റയ്ക്കാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് യുവാവ് ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവാവ് വീണ്ടും വെള്ളം ചോദിച്ചു. വെള്ളം കൊണ്ടുവരാന്‍ തിരിഞ്ഞപ്പോള്‍ ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിന്നില്‍ നിന്ന് തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ച്‌ തന്റെ കവിളില്‍ രണ്ടു തവണ ചുംബിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് നിന്ന് 42കാരന്‍ കടന്നുകളഞ്ഞു.

  വാഹനമോടിക്കാൻ റോഡില്ലേ അതോ സമയമില്ലേ? രാജ്യത്ത് ഏറ്റവും കൂടുതൽ ട്രാഫിക് ബ്ലോക്കുള്ള നഗരമായി ബെംഗളൂരു മാറിയത് എങ്ങനെ?

ആദ്യം പരാതി മടിച്ചെങ്കിലും വാട്‌സ് ആപ്പിൽ മെസേജ് ചെയ്ത് ശല്യപ്പെടുത്താൻ തുടങ്ങിയതോടെ പരാതി തീരുമാനിക്കുകയായിരുന്നു. എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് പഠനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!
[masterslider id="10"]

Related posts