പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ കര്‍ണാടകയില്‍ മോദിയ്ക്ക് പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനിറങ്ങും

ബംഗളൂരു: പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ കർണാടകത്തിലേക്ക് കൂടുതൽ നേതാക്കളെത്തുകയാണ്. നരേന്ദ്രമോദിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോലാറിലും ബെംഗളൂരുവിലും പ്രചാരണത്തിനെത്തും.

മെയ് ഒമ്പത് വരെ രാഹുൽ കർണാടകത്തിലുണ്ടാകും.  മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും പ്രചാരണത്തിനെത്തുന്നുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്.

  ആപ്പ് തുറക്കും മുൻപ് ഇതറിയുക; ബെംഗളൂരുവിൽ ക്യാബ് യാത്രകൾക്ക് വരാനിരിക്കുന്നത് വലിയ പ്രതോസന്ധി

വടക്കൻ കർണാടകത്തിലാണ് ഇന്ന് അമിത് ഷായുടെ റോഡ് ഷോ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണരംഗത്ത് തിരിച്ചെത്തും. നാളെയും മറ്റന്നാളുമാണ് നരേന്ദ്രമോദിക്ക് ഇനി തെരഞ്ഞെടുപ്പ് റാലികളുളളത്. ഇന്നദ്ദേഹം യുവമോർച്ച പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംവദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts