നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെ ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകരുമായി സംവദിക്കും

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കര്‍ണാടകയിലെ ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കും.

ഇന്ന് രാവിലെ കര്‍ണാടകയിലെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകരുമായി നമോ ആപ്പിലൂടെ സംവദിക്കുമെന്നും കേന്ദ്രസര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനായി ചുറുചുറുക്കുള്ള യുവ കാര്യകര്‍ത്താക്കള്‍ ഏറ്റവും താഴെത്തട്ടുമുതല്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു

മെയ് 1ന് പ്രധാനമന്ത്രി മോദി കര്‍ണാടകയിലെ കിസാന്‍ മോര്‍ച്ച കാര്യകര്‍ത്താക്കളുമായി നമോ ആപ്പിലൂടെ സംവദിച്ചിരുന്നു. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നിരവധി റാലികളാണ് മോദി അഭിസംബോധന ചെയ്യുന്നത്. ആദ്യ ദിവസം തന്നെ മൂന്ന് റാലികളില്‍ പങ്കെടുത്തു.

മെയ് 12നാണ് കര്‍ണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. 15ന് ഫലപ്രഖ്യാപനം നടക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts