നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു: ആമസോൺ കമ്പനി മാനേജർ സംഭവസ്ഥലത്ത് വച്ച് മരിച്ചു

ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്‌ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു.

രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്‌ഷനു സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

  സുവർണ്ണ രഥം ഇനി കൂടുതൽ ആകർഷകം: ടിക്കറ്റ് നിരക്കിൽ 20 ശതമാനം ഇളവുമായി ഐആർസിടിസി

സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗ്രീനിലും പർപ്പിളിലും മിനിറ്റുകൾക്കുള്ളിൽ ട്രെയിൻ, യെല്ലോ ലൈനിൽ മാത്രം 14 മിനിറ്റ് കാത്തിരിപ്പ്; യാത്രക്കാർ രോഷത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts