കൃഷ്ണമൃഗ വേട്ടക്കേസ്: സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ ജൂലൈ 17ലേക്ക് മാറ്റി

ജോധ്പൂര്‍: കൃഷ്ണമൃഗ വേട്ടക്കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജൂലൈ 17ലേക്ക് മാറ്റി. അഞ്ച് വര്‍ഷം തടവിന് വിധിച്ചതിന് എതിരെയാണ് സല്‍മാന്‍ ഖാന്‍ അപ്പീല്‍ നല്‍കിയത്.

ഏപ്രില്‍ 5നായിരുന്നു സല്‍മാനെ കൃഷ്ണമൃഗ വേട്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഇതേ തുടര്‍ന്ന് സല്‍മാന്‍ രണ്ട് ദിവസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങുകയുമായിരുന്നു.

  പ്രശസ്ത ഗായിക ആശ ഭോസ്‌ലെ ആന്തരിച്ചു

1998 ല്‍ ഹം സാത്ത് സാത്ത് ഹേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനെത്തിയപ്പോഴായിരുന്നു സല്‍മാനും സംഘവും ചേര്‍ന്ന് കൃഷ്ണമൃഗത്തെ വേട്ടയാടിയത്. കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാന്‍, തബു, നീലം, സൊണാലി ബിന്ദ്ര എന്നീ താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്‍റെ ആനുകൂല്യത്തില്‍ കുറ്റവിമുക്തരാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അന്ധവിശ്വാസം ജീവനെടുത്തു: മകന്റെ രോഗം മാറാൻ മകളെ ബലി നൽകി; അമ്മയും മന്ത്രവാദിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us