റൈസ് പുള്ളിങ് മെഷീൻ തട്ടിപ്പ് സംഘം 5 കോടിയുമായി പിടിയിൽ

ബെംഗളൂരു: റൈസ് പുള്ളിങ് മെഷീൻ വിറ്റ് ജനങ്ങളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി. മുഖ്യപ്രതിയായ ഹൈദരാബാദ് സ്വദേശി സത്യനാരായണ രാജുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു. 15 പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് ഈ സംഘം തട്ടിയെടുത്തത്.

തട്ടിപ്പ് സംഘത്തിനെതിരെ പശ്ചിമ ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അന്വേഷണം ആരംഭിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയ പ്രസാദ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തിരുന്നു. മഹാരാഷ്‌ട്രയിൽ നിന്നുള്ള സംഘത്തിലെ അംഗമായ സിദ്ധാർത്ഥ, നാഗുറാവു കിരൺ, ഭാനുദാസ് എന്നിവരും സംഘത്തിൻ്റെ അന്വേഷണത്തിൽ പിടിയിലായി.

  ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം

ഇവരെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സത്യനാരായണ രാജുവിൻറെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി. തുടർന്ന് ബുധനാഴ്‌ച ജൂബിലി ഹിൽസ് പരിസരത്ത് നിന്ന് സത്യനാരായണ രാജുവിനെ പിടികൂടി.

ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ ജീവനക്കാരനായ സത്യനാരായണ രാജുവിൻറെ ഒരു സംഘം ബെംഗളൂരുവിൽ റൈസ് പുള്ളിങ് മെഷീൻ വിതരണം ചെയ്യുന്നുണ്ടെന്നും അതിൻറെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താമെന്നും പറഞ്ഞ് ആളുകളെ രഹസ്യകേന്ദ്രങ്ങളിലേക്ക് കൂട്ടികൊണ്ട് പോകും. തുടർന്ന് പോലീസിൻറെ വേഷത്തിൽ എത്തുന്ന പ്രസാദ് സംഘത്തെ ആക്രമിക്കുകയും ഭീമമായ തുക ഇവരിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്യും.

  ഇന്ത്യയിൽ ഇത്തവണ കാലവർഷം കുറയും; കേരളത്തിൽ ഉഷ്ണതരംഗത്തിന് സാധ്യത ആശങ്കയേറ്റി എൽനിനോ

പണം നൽകാത്തവരുടെ വസ്‌ത്രങ്ങൾ അഴിച്ച് വീഡിയോ ചിത്രീകരിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്‌ക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടെന്നും പോലീസ് പറയുന്നു. ഒരു വർഷത്തോളമായി സംഘം ബെംഗളൂരുവിൽ തട്ടിപ്പ് നടത്തുകയാണ്. ഹൈദരാബാദിൽ മൂന്നോ നാലോ പേരെ കബളിപ്പിച്ച് ലോഡ്ജുകളിൽ പൂട്ടിയിട്ട് പണം തട്ടിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട് . സംഘത്തിൽ ഒളിവിൽ കഴിയുന്ന സ്വാമി എന്നയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വനിതാ അഭിഭാഷകയുടെ വീടിന് നേരെ വെടിവെപ്പ്; മകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us