കേരളത്തിൽ നിന്നും കാണാതായ കുട്ടിയെ കർണാടകയിൽ നിന്ന് കണ്ടെത്തി, 2 യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് കാണാതായ 17കാരിയെ കർണാടകയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30ന് ഉച്ചക്കാണ് കുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.  സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയും കർണാടകയിലെ മടിവാളയിൽ നിന്ന് പോലീസ് പിടികൂടിയത്. സിനിമയിൽ അഭിനയിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തന്നെ കൂട്ടിക്കൊണ്ടുപോയതെന്ന് പെൺകുട്ടി പോലീസിന്…

Read More

മയക്കുമരുന്ന് വിതരണം, വിദേശ പൗരന്മാർ ഉൾപ്പെടെ 11 പേർ പിടിയിൽ

ബെംഗളൂരു:  മയക്കുമരുന്ന് വിതരണം ചെയ്‌ത വിദേശ പൗരന്മാരുൾപ്പടെ പതിനൊന്ന് പേരെ പോലീസ് പിടികൂടി. ബെംഗളൂരു സിലിക്കൺ സിറ്റി കേന്ദ്രീകരിച്ച് ആസൂത്രിതമായി മയക്കുമരുന്ന് വിതരണം നടത്തിയ സംഘമാണ് അശോകനഗർ കബ്ബൺ പാർക്ക് പോലീസിന്റെ പിടിയിലായത്. മുഹമ്മദ് ഹാറൂൺ, മുഹമ്മദ് ഒരുവിൽ, മുഹമ്മദ് ഇല്യാസ്, അബ്ദുർ അബു, അഹമ്മദ് മുഹമ്മദ് മൂസ, മൻഷൻഷീദ്, മൊഹമ്മദ് ബിലാൽ, ജോൺ പോൾ, ജോസഫ് ബെഞ്ചമിൻ, ഇസ്‌മായിൽ എന്നിവരാണ് അറസ്‌റ്റിലായ പ്രതികൾ. മധ്യ ആഫ്രിക്കയിലുൾപ്പെടുന്ന സുഡാൻ, യെമൻ, നൈജീരിയ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലോട്ട് ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി എത്തിയവരാണ് അറസ്‌റ്റിലായവർ. ഇവരിൽ…

Read More

വൈറൽ യുവാവും കാറും പോലീസ് പിടിയിൽ 

ബെംഗളൂരു: ഓടുന്ന കാറിൽ പടക്കം പൊട്ടിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ യുവാവ് പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ഉഡുപ്പി ജില്ലയിലെ മണിപ്പാലിലെ പ്രധാന റോഡുകളിലൂടെ വിശാൽ കോലി എന്ന യുവാവ് പടക്കം പൊട്ടിച്ച് കാറിൽ സഞ്ചരിച്ചത്. ആശുപത്രികൾക്കും കോളേജുകൾക്കും പെട്രോൾ പമ്പുകൾക്കും സമീപമാണ് ഇയാൾ അപകടകരമായ രീതിയിൽ കാറിൽ പടക്കം പൊട്ടിച്ചത്. വിശാലിൻറെ വീഡിയോ ഒരാൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ കാറിന് മുകളിൽ ഘടിപ്പിച്ച പെട്ടിയിൽ പടക്കങ്ങൾ ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്നത് വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ…

Read More

വിഷ്ണു പ്രിയയുടെ കൊലപാതകം, പ്രതി കുറ്റം സമ്മതിച്ചു

കണ്ണൂർ : പാനൂരിൽ വീട്ടിനകത്ത് 23 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് എന്ന യുവാവാണ് ഇപ്പോൾ പോലീസ് കസ്റ്റഡിയിലുള്ളത്. പാനൂർ വള്ളിയായിൽ കണ്ണച്ചൻ കണ്ടി ഹൗസിൽ വിഷ്ണു പ്രിയയാണ് കൊല്ലപ്പെട്ടത്. പാനൂരിലെ ന്യൂക്ലിയാസ് ആശുപത്രിയിലെ ഫാർമസി വിഭാഗത്തിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. ഇന്ന് ഉച്ചയോടെയാണ് യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും.

Read More

ദുരഭിമാനക്കൊല, 4 പേർ അറസ്റ്റിൽ

ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ആൺ കുട്ടിയെയും കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവും സഹോദരനും ഉൾപ്പെടെ 4 പേരെ പോലീസ് പിടികൂടി. പെൺകുട്ടിയുടെ പിതാവ് പരപ്പ കരടി, സഹോദരൻ രവി ഹുല്ലുന്നവാര എന്നിവരെയാണ് പോലീസ് പിടികൂടിയത്. കുടുംബത്തിന്റെ എതിർപ്പ് വകവയ്ക്കാതെ പ്രണയം മുന്നോട്ട് പോയ പെൺകുട്ടിയെയും യുവാവിനെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാം എന്ന വ്യാജേന രണ്ടു വാഹനങ്ങളിൽ കൊണ്ട് പോയി യാത്രയ്ക്കിടെ കൊലപെടുത്തുകയായിരുന്നു. പെൺ കുട്ടിയെ ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും യുവാവിനെ ക്രൂരമായി മർദ്ദിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകി.

Read More

മോഷണം, കർണാടകയിൽ മലയാളി അറസ്റ്റിൽ

ബെംഗളൂരു: ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു.മുഹമ്മദാണ് അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം പ്രതിയിൽനിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ പോലീസ് ഇയാളിൽ നിന്നും കണ്ടെടുത്തു. ഇയാൾ കൊനാജെ, വിറ്റൽ, ബന്ത്‌വാൾ, പുഞ്ജലകട്ടെ എന്നിവിടങ്ങളിൽ മോഷണം നടത്തിയതായി പോലീസ് പറഞ്ഞു. കേരളത്തിൽ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

Read More

ഫ്‌ളക്സ് കീറി, മൂന്നു യുവാക്കൾ അറസ്റ്റിൽ

ബെംഗളൂരു: വാഞ്ചൂര്‍ ജങ്ഷനില്‍ സ്ഥാപിച്ച മംഗളൂരു ശാരദോത്സവത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡ് കീറി സാമുദായിക സംഘര്‍ഷത്തിന് ശ്രമം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുമിത് ഹെഗ്‌ഡെ, യതീഷ് പൂജാരി, പ്രവീണ്‍ പൂജാരി എന്നിവരെയാണ് മംഗളൂരു റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചതിന് മംഗളൂരു റൂറല്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

Read More

നബിദിന റാലിയിൽ വാളേന്തി നൃത്തം, 18 പേർ അറസ്റ്റിൽ

ബെംഗളൂരു: നബിദിന റാലിയില്‍ വാളുമായി നൃത്തം ചെയ്‌ത കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒക്‌ടോബര്‍ ഒന്‍പതിന് വൈകുന്നേരം ബെംഗളൂരു നഗരത്തിലാണ് സംഭവം. വാളും വെട്ടുകത്തിയും വീശുന്ന വീഡിയോ വൈറലായതോടെ സിദ്ധാപുര പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസി വേദിയില്‍ നിന്നും പ്രസംഗിക്കവെയാണ് ഇവര്‍ വാളുമായി പാതയോരത്തുനിന്നും നൃത്തം ചെയ്‌തത്. ആയുധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ 18ല്‍ 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്,  സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍…

Read More

ബെംഗളൂരുവിൽ തെളിവെടുപ്പിനിടെ എം.ഡി.എം.എ കണ്ടെത്തി

ബെംഗളൂരു: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിലെ പ്രതിയുമായി ബെംഗളൂരുവിൽ നടന്ന തെളിവെടുപ്പിൽ മുറിയിൽ നിന്നു നാലുഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയും തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൻ പ്ലാമുട്ടിക്കട രാളി വിളാകത്ത് അഭിജിത്തുമായി ആലപ്പുഴ സൗത്ത് പോലീസ് നടന്ന തെളിവെടുപ്പിലാണ് താമസിച്ചിരിക്കുന്ന മുറിയിൽ നിന്ന് നാല്ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത് . കഴിഞ്ഞ മാസം 28നാണ് അഭിജിത്ത് പിടിയിലായത്. എസ്.എച്ച്.ഒ എസ്. അരുൺ, എ.എസ്.ഐ മനോജ് കൃഷ്ണൻ, ഷാൻകുമാർ, വിപിൻ ദാസ്, അംബീഷ് എന്നിവരടങ്ങുന്ന അന്വേഷസംഘം തെളിവെടുപ്പിന് നേതൃത്വം നൽകി.

Read More

മയക്കുമരുന്നുമായി നീന്തൽ പരിശീലക പിടിയിൽ

ബെംഗളൂരു: നഗരത്തിലെ പ്രമുഖ സ്വകാര്യ സ്‌കൂളിലെ നീന്തല്‍ പരിശീലകയെ 76.2 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് പിടികൂടി. ബെല്‍ജിയത്തില്‍നിന്ന് പാര്‍സലായി എത്തിച്ച 5,080 എക്സ്റ്റസി ഗുളികകളുമായാണ് യുവതി പിടിയിലായത്. ബെംഗളൂരു വിമാനത്താവളത്തിന്‍റെ കാര്‍ഗോ വിഭാഗത്തില്‍ ലഹരിമരുന്ന് കൈപ്പറ്റാനെത്തിയതായിരുന്നു യുവതി. എന്നാല്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പാര്‍സലില്‍ സംശയകരമായ വസ്തുക്കള്‍ കണ്ടതോടെ യുവതി തന്‍റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. കാര്‍ പിന്തുടര്‍ന്ന് വിമാനത്താവള പരിസരത്തുവെച്ച്‌ പിടികൂടുകയായിരുന്നു. ഡാര്‍ക്ക്‌വെബ് വഴിയാണോ യുവതി ലഹരിമരുന്ന് വരുത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചുവരുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റാന്‍സസ് (എന്‍.ഡി.പി.എസ്) നിയമപ്രകാരമാണ്…

Read More