വൈറൽ യുവാവും കാറും പോലീസ് പിടിയിൽ 

ബെംഗളൂരു: ഓടുന്ന കാറിൽ പടക്കം പൊട്ടിച്ച് സോഷ്യൽ മീഡിയയിൽ വൈറലായ യുവാവ് പോലീസ് പിടിയിൽ. കഴിഞ്ഞ ദിവസമാണ് ഉഡുപ്പി ജില്ലയിലെ മണിപ്പാലിലെ പ്രധാന റോഡുകളിലൂടെ വിശാൽ കോലി എന്ന യുവാവ് പടക്കം പൊട്ടിച്ച് കാറിൽ സഞ്ചരിച്ചത്. ആശുപത്രികൾക്കും കോളേജുകൾക്കും പെട്രോൾ പമ്പുകൾക്കും സമീപമാണ് ഇയാൾ അപകടകരമായ രീതിയിൽ കാറിൽ പടക്കം പൊട്ടിച്ചത്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

വിശാലിൻറെ വീഡിയോ ഒരാൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. ഇയാളുടെ കാറിന് മുകളിൽ ഘടിപ്പിച്ച പെട്ടിയിൽ പടക്കങ്ങൾ ആകാശത്തേക്ക് ഉയർന്ന് പൊട്ടുന്നത് വീഡിയോയിൽ കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് കേസ് എടുക്കുകയായിരുന്നു. ഇയാളുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts