പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മംഗളൂരുവിൽ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയ യുവചിത്രകാരന്റെ മൃതദേഹം കണ്ടെത്തി. മൂടുഷെഡ്ഡേയിലെ ശിവനഗര സ്വദേശി അരുൺ കുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് കണ്ടെത്തി.

ഒക്ടോബർ 27ന് വൈകിട്ടാണ് അരുൺകുമാർ മംഗളൂരു ഗുർപൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. അരുൺകുമാറിനെ കണ്ടെത്താൻ പോലീസും അഗ്‌നിരക്ഷാസേനയും തിരച്ചിൽ നടത്തിവരികയായിരുന്നു.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

അരുൺകുമാർ പ്രദേശത്തെ അറിയപ്പെടുന്ന ചിത്രകാരനാണ്. 2017ൽ വിവാഹിതനായ ഇദ്ദേഹത്തിന് ഒരു മകനുണ്ട്. അരുൺകുമാർ പിന്നീട് വിവാഹമോചനം നേടി. ഏതാനും വർഷം മുമ്പ് വിഷാദ രോഗത്തെ തുടർന്ന് അരുൺ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒക്ടോബർ 27ന് വൈകുന്നേരം ഗുർപൂർ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നതിന് മുമ്പ് അരുൺ ഭാര്യ സഹോദരനുമായി സംസാരിച്ചു. സ്‌കൂട്ടറും പാദരക്ഷകളും മൊബൈൽ ഫോണും പാലത്തിൽ വച്ചാണ് യുവാവ് പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
[masterslider id="10"]

Related posts