ഭഗവദ്ഗീത വചനങ്ങൾ ദുരുപയോഗം ചെയ്തുള്ള മതപരിവർത്തനം, പരാതിയുമായി ബജ്റംഗദൾ

ബെംഗളൂരു: മതപരിവര്‍ത്തന ലക്ഷ്യമിട്ട് ഭഗവദ്ഗീതയിലെ വചനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഭഗവദ്ഗീതയിലെ വചനങ്ങള്‍ ഉള്‍പ്പെട്ട പുസ്തകങ്ങള്‍ വിതരണം ചെയ്തതിന് ക്രിസ്ത്യന്‍ മിഷനിറിക്കെതിരെ ബജ്‌റംഗ്ദള്‍ കര്‍ണാടക പരാതി നല്‍കി. ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മിഷനറിമാര്‍ തുംകൂരില്‍ വ്യാപകമായി പ്രചരണം നടത്തിയതായി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തുംകൂരിലെത്തി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്ന് സംഘടന ആരോപിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭഗവദ്ഗീതയോട് സാമ്യമുള്ള പുസ്തകങ്ങൾ വിതരണം ചെയ്യുന്നതും വില്‍ക്കുന്നുമുണ്ടെന്നു ബജ്‌റംഗ്ദള്‍ വ്യക്തമാക്കി. പുസ്തകത്തില്‍ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുകയാണ് ചെയ്യുന്നത്. ബ്രഹ്മാവിനും മഹാദേവനും മുഹമ്മദിനും തുല്യനാണെന്നും ജൈനമത വിശ്വാസികള്‍ ആദരിക്കുന്ന ആദിനാഥാണ് ആദ്യമായി ജനിച്ചതെന്നും പുസ്തകം അവകാശപ്പെടുന്നു.

ആദം ബ്രഹ്മ ഗ്രഹത്തില്‍ നിന്നാണ് വന്നതെന്നും ബ്രഹ്മാവിന്റെ പുനര്‍ജന്മമാണെന്നും പുസ്തകത്തിലുണ്ട്. കന്നഡ ഭാഷയിലുള്ള ‘ഗീതേ നിന്ന ജ്ഞാന അമൃത’ എന്ന പുസ്തകത്തിന്റെ വിതരണവും വില്‍പനയും അംഗീകരിക്കാനാകില്ലെന്നും, ഇത് സംഘര്‍ഷ സാധ്യതയുണ്ടാക്കുമെന്നും ബജ്‌റംഗ്ദള്‍ ആരോപിച്ചു.

ന്യൂഡല്‍ഹിയിലെ കബീര്‍ പ്രിന്റിംഗ് പ്രസില്‍ നിന്നാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്നത്. ദുരുദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നവരെ  കണ്ടെത്തി അവരുടെ പ്രവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട് തുമാകുരു ജില്ലയിലെ പോലീസ് സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us