സൂക്ഷിക്കുക! നഗരത്തിൽ നിന്ന് മൈസൂരുവിലേക്കുള്ള പാതയിൽ വീണ്ടും കവർച്ച;വടിവാൾ കാട്ടി മലയാളി യുവാക്കളുടെ വില കൂടിയ ബൈക്ക് തട്ടിയെടുത്തു;സംഭവം നടന്നത് രാമനഗരക്ക് സമീപം.

ബെംഗളൂരു : കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന മലയാളി യുവാക്കളുടെ ബൈക്ക് തട്ടിയെടുത്തതായി പരാതി.

ഇന്നലെ അർദ്ധരാത്രി 12 മണിയോടെ ഹൊസൂർ റോഡിലെ ചന്ദാപുരയിൽ നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അബിൻ തോമസ്, അർജുൻ പി.കെ. എന്നീ സുഹൃത്തുക്കളുടെ ഡ്യൂക്ക് ബൈക്കാണ് അക്രമികൾ തട്ടിയെടുത്തത്.

ഏകദേശം രാത്രി ഒരു മണിയോടെ ആണ് സംഭവം, രാമനഗര കഴിഞ്ഞ് ഏകദേശം 6 കിലോമീറ്ററോളം മുന്നോട്ട് പോയതിന് ശേഷം 2 പേർ വടിവാളുമായി മറ്റൊരു ബൈക്കിൽ പിൻ തുടരുകയും ഇവരുടെ ബൈക്കിന് കുറുകെ നിർത്തിയതിന് ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു.

  മരണത്തെ മുഖാമുഖം കണ്ട നിമിഷം; പുള്ളിപ്പുലിയെ കഴുത്തിന് കുത്തിപ്പിടിച്ച് മലർത്തിയടിച്ച് പതിമൂന്നുകാരൻ;

ബൈക്കും കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണുകളും പണവും ആർ സി ബുക്കും, ലൈസൻസും എ.ടി.എം കാർഡുകൾ അടക്കം എല്ലാം അക്രമികൾ തട്ടിയെടുത്തു, സമീപത്ത് കണ്ട പെട്രോൾ പമ്പിലെത്തി സഹായമഭ്യാർത്ഥിക്കുകയും അവരുടെ സഹായത്താൽ പോലീസിനെ ബന്ധപ്പെട്ട് പരാതി നൽകുകയുമായിരുന്നു.

നഷ്ടപ്പെട്ട ബൈക്കിന്റെ നമ്പർ :PY01-BH 3760 ആണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8050712176 എന്ന നമ്പറിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിജി നിരക്കുകൾ 15% വർദ്ധിപ്പിക്കാൻ നീക്കം: ബെംഗളൂരുവിൽ താമസം ചെലവേറുന്നു; വലഞ്ഞ് ഐടി ജീവനക്കാരും വിദ്യാർത്ഥികളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്
[masterslider id="10"]

Related posts