എന്തുപറ്റി ജെയ്സാ, ക്ലാസില്‍ ഭയങ്കര ചൂടാണോ? വൈറലായി ‘ദൈവമേ’

വിനീത് ശ്രീനിവാസന്‍, മാത്യു തോമസ്‌, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗിരീഷ്‌ എഡി സംവിധാനം ചെയ്ത ചലച്ചിത്രമാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’.

പ്രണയം, കോമഡി, സൗഹൃദം എന്നിങ്ങനെ ഒരു മലയാളിയെ നൊസ്റ്റാല്‍ജിയയുടെ പടുകുഴിയിലേക്ക് തള്ളിയിടാന്‍ വേണ്ട എല്ലാ ചേരുവകളും അടങ്ങിയ ഒരു ചിത്രമാണ് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’. പുതുമകൊണ്ട് കയ്യടി നേടിയ ചിത്രത്തിലെ ഗാനങ്ങള്‍ക്കും ഏറെ പ്രേക്ഷക ശ്രദ്ധ നേടാനായിരുന്നു.

  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!

വരിയും ഈണവും കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ‘ജാതിക തോട്ടം’ എന്ന ഗാനത്തിന് ശേഷം ഇപ്പോള്‍ മറ്റൊരു ഗാനം പ്രേക്ഷകര്‍ക്കായി പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ചിത്രത്തിലെ ‘ദൈവമേ’ എന്ന ഗാനമിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. പാട്ടിനൊപ്പം സംഭാഷണവു൦ കലര്‍ന്ന ഗാനമാണ് ‘ദൈവമേ’. വിനീത്, അനശ്വര, മാത്യു തുടങ്ങി ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെല്ലാം ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

സുഹൈൽ കോയ വരികളെഴുതിയ ഗാനത്തിന് ജസ്റ്റിൻ വർഗീസാണ് സംഗീതം പകർന്നിരിക്കുന്നത്. വിദ്യാധരൻ മാസ്റ്ററാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts