സൈന്യം കാശ്മീര്‍ വിടണം: കൊല്ലത്തേക്ക് പാക് സന്ദേശം!!

കൊല്ലം: കാശ്മീരില്‍ തമ്പടിച്ചിരിക്കുന്ന ഇന്ത്യന്‍ സൈന്യത്തിനെതിരെ പാകിസ്ഥാനില്‍ നിന്നും സന്ദേശം. കൊല്ലം ജില്ലാ ദുരന്ത നിവാരണ സമിതിയുടെ വാട്‌സ്ആപ് നമ്പറിലേക്കാണ് സൈന്യം കശ്മീര്‍ വിടണണമെന്ന സന്ദേശമെത്തിയത്.

കശ്മീര്‍ തങ്ങളുടെ രാജ്യമാണെന്നും ഇന്ത്യ തുലയട്ടെയെന്നും പാകിസ്ഥാനില്‍ ഉപയോഗത്തിലുള്ള 82 ല്‍ ആരംഭിക്കുന്ന മൊബൈല്‍ നമ്പറില്‍ നിന്നുമുള്ള സന്ദേശത്തില്‍ പറയുന്നു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

ഹിന്ദി, ഉറുദു ഭാഷകളിലായെത്തിയ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെ, എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്‍റെ  സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ രാജ്യാന്തര ഏജന്‍സികളുടെ ഉള്‍പ്പടെസഹായം തേടേണ്ടതുണ്ട്. സംസ്ഥാനത്തെ ഇന്‍റലിജന്‍സ് മേധാവി ദേശീയ സുരക്ഷ ഏജന്‍സികള്‍ക്കും സംഭവത്തിന്‍റെ വിശദാംശങ്ങള്‍ കൈമാറിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സിയും വിഷയത്തില്‍ അന്വേഷം നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts