നബിദിന റാലിയിൽ വാളേന്തി നൃത്തം, 18 പേർ അറസ്റ്റിൽ

ബെംഗളൂരു: നബിദിന റാലിയില്‍ വാളുമായി നൃത്തം ചെയ്‌ത കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു . ഒക്‌ടോബര്‍ ഒന്‍പതിന് വൈകുന്നേരം ബെംഗളൂരു നഗരത്തിലാണ് സംഭവം. വാളും വെട്ടുകത്തിയും വീശുന്ന വീഡിയോ വൈറലായതോടെ സിദ്ധാപുര പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമിന്‍ നേതാവ് അക്ബറുദ്ദീന്‍ ഒവൈസി വേദിയില്‍ നിന്നും പ്രസംഗിക്കവെയാണ് ഇവര്‍ വാളുമായി പാതയോരത്തുനിന്നും നൃത്തം ചെയ്‌തത്. ആയുധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ 18ല്‍ 13 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്,  സൗത്ത് ഡിവിഷന്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ പി കൃഷ്‌ണകാന്ത് പറഞ്ഞു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ചിന്റേത്! 84 കി.മീ ബസ് ഓടിച്ച് കെ.എസ്.ആർ.ടി.സി; ദൃശ്യങ്ങൾ പുറത്ത്

കൗമാരക്കാരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരവും മറ്റുള്ളവരെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിനായക ചതുര്‍ഥി ഘോഷയാത്രയിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
[masterslider id="10"]

Related posts