ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളുടെ ബാഗിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

കൊച്ചി:കരുനാഗപ്പള്ളിയില്‍ എം.ഡി.എം.എയും കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍. ബെംഗളൂരുവിൽ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്. ശാസ്താംകോട്ട ആയിക്കുന്നം അഖില്‍ ഭവനില്‍ കണ്ണന്‍ എന്ന അഖില്‍(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റില്‍ ഭരണിക്കാവ് കിഴക്കതില്‍ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ വവ്വാക്കാവിലെ ബസ് സ്റ്റോപ്പില്‍ നിന്നാണ് ഇരുവരും അറസ്റ്റിലായത് . അഖില്‍ ബെംഗളൂരുവിൽ ലോജിസ്റ്റിക്ക് വിദ്യാര്‍ത്ഥിയും അഭിജിത്ത് ബെംഗളൂരുവിൽ രാമയ്യാ കോളേജില്‍ ബിടെക് വിദ്യാര്‍ത്ഥിയുമാണ്. ബെംഗളൂരുവിൽ നിന്നും ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച്‌ വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരും കൊല്ലം സിറ്റി…

Read More

17 കാരിക്കു നേരെ ആസിഡ് ആക്രമണം, പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ആസിഡ് ആക്രമണം. പ്രേമാഭ്യര്‍ഥന നിരസിച്ചതിന് 17കാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു. സംഭവത്തില്‍ 22കാരനെ പോലീസ് അറസ്റ്റ് ചെയ്തു. രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കോളജ് വിദ്യാര്‍ഥിനിയുടെ മുഖത്താണ് യുവാവ് ആസിഡ് ഒഴിച്ചത്. മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയാണ് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.…

Read More

മൃതദേഹം റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച 2 പേരെ പോലീസ് പിടികൂടി 

ബെംഗളൂരു: യുവാവിന്റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി. കർണാടകയിലെ ഉഡുപ്പിയിൽ ആണ് സംഭവം. ഹനുമന്തയ്യ എന്ന ഉത്തര കന്നഡ സ്വദേശിയാണ് മരിച്ചത്. ഉഡുപ്പി മാർക്കറ്റിൽ പച്ചക്കറിക്കായി എത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും. വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ല, മരിച്ച നിലയിലായിരുന്നു എന്നാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പോലീസ് ഈ മൊഴി മുഖവിലയ്‌ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ…

Read More

ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ബസിൽ നിന്നും ഹാഷിഷ് ഓയിൽ പിടികൂടി 

ബെംഗളൂരു: അമരവിള എക്‌സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയ്ക്കിടെ ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ആഡംബര ബസില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി. 58.357 ഗ്രാം ഹാഷിഷ് ഓയില്‍ കടത്തികൊണ്ടു വന്ന കഴക്കൂട്ടം നെഹ്‌റു ജംഗ്ഷനില്‍ ലളിത സദനത്തില്‍ മധുപന്‍ എന്ന യുവാവ് ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്‌ട് പ്രകാരം പോലീസ് കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ വി.എന്‍ മഹേഷ്, പ്രിവന്റിവ് ഓഫിസര്‍ സുധീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ…

Read More

68 ഗ്രാം എം.ഡി.എം.എ യുമായി യുവാക്കൾ അറസ്റ്റിൽ

തോൽപെട്ടി: എക്സൈസ് ചെക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനക്കിടെ 68 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ പിടിയിലായി. കര്‍ണാടക ആര്‍.ടി.സി ബസിലെത്തിയ മലപ്പുറം സ്വദേശികളായ തിരൂര്‍ പുഴക്കയില്‍ വീട്ടില്‍ മുഹമ്മദ് റാഷിദ്, മലപ്പുറം തിരൂര്‍ അനന്താവൂര്‍ മാവുംകുന്നത്ത് വീട്ടില്‍ അബ്ദുല്‍ റൗഫ് എന്നിവരാണ് അറസ്റ്റിലായത്. ക്രിസ്മമസ് പുതുവത്സര സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മാനന്തവാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിത് ചന്ദ്രന്റെ നേതൃത്വത്തില്‍ വയനാട് എക്സൈസ് രഹസ്യാന്വേഷണ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ച 1.30നാണ് സംഭവം. എം.കെ. സുനില്‍, പി.ആര്‍. ജിനോഷ്,…

Read More

ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട മലയാളി പെൺകുട്ടിയെ ചെന്നൈ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

ചെന്നൈ : പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം. ആഷിഷ് എന്ന 19-കാരനാണ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച്‌ യുവതിയെ വിനോദയാത്രയ്ക്ക് ക്ഷണിച്ച്‌ അങ്ങോട്ടേക്കെത്തിക്കുകയായിരുന്നു. പീഡിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ തിരിച്ചയക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ഷാജു വര്‍ഗീസ്, എ.എസ്.ഐ.മാരായ ബി. ബിവീഷ്, എ. രാജേഷ്,…

Read More

അലമാരയിൽ നിന്നും മൃതദേഹം കണ്ടെത്തിയ കേസ്, പ്രതിയുടെ അറസ്റ്റ് ഉടൻ 

ബെംഗളൂരു: 80 കാരിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ അയല്‍വാസിയുടെ അലമാരയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി മകൻ. അലമാരയിൽ നിന്നും കണ്ടെത്തിയ പാർവതിയമ്മയുടെ മൃതദേഹത്തിൽ നിന്നും ആഭരണങ്ങൾ മോഷണം പോയതായി മകൻ. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കര്‍ണാടകയിലെ ആഭരണ ഫാക്ടറിയില്‍ ജോലിക്കെത്തിയ ബംഗാള്‍ സ്വദേശിയായ യുവതി പവല്‍ ഖാന്റെ വീട്ടിലെ അലമാരയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് യുവതി സംശയദൃഷ്ടിയിലെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകും. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍…

Read More

രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബെംഗളൂരുവിൽ അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി രാഹുൽ പരമർ ആണ് ബംഗളൂരു കെഎസ്ആർ സിറ്റി സ്റ്റേഷനിൽ നിന്നും പിടിയിലായത് . കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ ഇയാളുടെ മകൾ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിൻ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാൾക്ക് നഷ്ടപ്പെട്ടു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ…

Read More

ഹൈടെക്ക് സെക്സ് റാക്കറ്റ് സംഘം പിടിയിൽ

ബെംഗളൂരു: കര്‍ണാടകയില്‍ ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തെ പോലീസ് പിടികൂടി. ബെംഗളൂരുവിലെ ലോഡ്‌ജ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് സെക്‌സ് റാക്കറ്റ് സംഘത്തില്‍പെട്ട ആറ് പേരെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘമാണ് അറസ്റ്റ് ചെയ്തത്. സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട ഏഴ്‌ സ്‌ത്രീകളെ പോലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് ലോഡ്ജ് പരിശോധന നടത്തിയത് . ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് സ്‌ത്രീകളെ ലോഡ്‌ജിലെ ‘സീക്രട്ട്’ മുറികളിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. ലോഡ്‌ജിലെ നാലാമത്തെ നിലയിലുള്ള രണ്ട് ചെറിയ മുറികളാണ് സീക്രട്ട്…

Read More

ലഹരിയുമായി 2 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉറവിടം തേടി ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ബെംഗളൂരുവില്‍ പിടിയിലായി. കണ്ണനല്ലൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ , കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം എം.ഡി.എം.എയുമായി ചിന്നക്കടഭാഗത്ത് നിന്ന് കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ ടോമിനെ 60 ഗ്രാം എം.ഡി.എം.എയുമായി ജില്ല ഡാന്‍സാഫ് ടീമും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവി മെറിന്‍ ജോസഫിന്‍റെ…

Read More
Click Here to Follow Us