രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

ബെംഗളൂരു: സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിൽ രണ്ടര വയസുകാരി മകളെ മുക്കി കൊന്ന പിതാവ് ബെംഗളൂരുവിൽ അറസ്റ്റിലായി.

ഗുജറാത്ത് സ്വദേശി രാഹുൽ പരമർ ആണ് ബംഗളൂരു കെഎസ്ആർ സിറ്റി സ്റ്റേഷനിൽ നിന്നും പിടിയിലായത് .

കഴിഞ്ഞ 16 ന് കോലാറിനടുത്ത് ബംഗളൂരു-ചെന്നൈ ദേശീയപാതയ്ക്ക് സമീപം കെണ്ടട്ടി ഗ്രാമത്തിലെ തടാകത്തിൽ ഇയാളുടെ മകൾ ജിയയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

ഐടി മേഖലയിൽ പ്രവർത്തിച്ചിരുന്ന രാഹുലിന് അടുത്തിടെ ജോലി നഷ്ടമായിരുന്നു. പിന്നീട് ബിറ്റ്കോയിൻ വ്യവസായത്തിലൂടെ 10 ലക്ഷത്തിലധികം രൂപയും ഇയാൾക്ക് നഷ്ടപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം മകളെ കൊന്നശേഷം ആത്മഹത്യ ചെയ്യാനായിരുന്നു രാഹുൽ പദ്ധതിയിട്ടത്.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

രാവിലെ 15ന് കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ഇയാൾ കോലാറിലേക്ക് പോയി. കോലാറിലെ കെണ്ടാട്ടി തടാകത്തിൽ ജിയയുമായി ചാടിയെങ്കിലും ആഴമില്ലാത്തതിനാൽ ഇയാൾ മരിച്ചില്ല.

മകളെ മുക്കി കൊന്നശേഷം ട്രെയിൻ മുന്നിൽ ചാടാനായി തീരുമാനിച്ചെങ്കിലും ഭയം നിമിത്തം മരിക്കാനുള്ള തീരുമാനത്തിൽ നിന്ന് രാഹുൽ പിൻമാറി. 

തുടർന്ന് ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇയാൾ ട്രെയിനിൽ യാത്ര ചെയ്തു. തൻറെ ബാഗും പണവും ആരോ മോഷ്ടിച്ചെന്ന് പറഞ്ഞ് രാഹുൽ ഭക്ഷണവും പണവും സഹയാത്രികനിൽ നിന്ന് വാങ്ങിയിരുന്നു.

ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച്‌ രാഹുലിൻറെ ഭാര്യ ഭവ്യ പരമർ ബംഗളൂരു പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ കെണ്ടേട്ടി തടാകത്തിന് സമീപം രാഹുലിൻറെ കാർ പോലീസ് കണ്ടെത്തി. കുട്ടിക്കൊപ്പം ഇയാളും മരിച്ചിരിക്കാമെന്ന് സംശയം തോന്നിയ പോലീസ് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

മൂന്നു ദിവസത്തിന് ശേഷം, തന്നെയും ജിയയെയും ചില അക്രമികൾ തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ് രാഹുൽ തമിഴ്നാട്ടിൽ നിന്നുള്ള ഒരു കുടുംബാംഗത്തെ വിളിച്ചു. ബെംഗളൂരുവിലേക്ക് മടങ്ങാൻ കുറച്ച് പണവും അവരോട് ആവശ്യപ്പെട്ടു. ഈ വിവരം പോലീസിന് ലഭിച്ചതോടെ ഇയാൾ പിടിയിലാവുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts