ലഹരിയുമായി 2 മലയാളികൾ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: എം.ഡി.എം.എ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉറവിടം തേടി ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് കൊല്ലം സ്വദേശികള്‍ ബെംഗളൂരുവില്‍ പിടിയിലായി.

കണ്ണനല്ലൂര്‍ അല്‍ അമീന്‍ മന്‍സിലില്‍ അല്‍അമീന്‍ , കൊല്ലം വാളത്തുങ്കല്‍ കാര്‍ഗില്‍ വീട്ടില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മാസം എം.ഡി.എം.എയുമായി ചിന്നക്കടഭാഗത്ത് നിന്ന് കണ്ണനല്ലൂര്‍, വാലിമുക്ക്, കാര്‍ത്തികയില്‍ ടോമിനെ 60 ഗ്രാം എം.ഡി.എം.എയുമായി ജില്ല ഡാന്‍സാഫ് ടീമും ഈസ്റ്റ് പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിരുന്നു.

ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പോലീസ് മേധാവി മെറിന്‍ ജോസഫിന്‍റെ നിര്‍ദ്ദേശപ്രകാരം ബംഗളൂരുവില്‍ എത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് പഠനത്തിനും മറ്റുമായി എത്തുന്ന വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ ലഹരി വ്യാപാരം നടത്തിവന്നിരുന്നത്.

  അപ്പാർട്ട്‌മെന്റിന്റെ 18-ാം നിലയിൽ നിന്ന് വീണ് വയോധികൻ മരിച്ചു

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച്‌ പോലീസ് നടത്തിയ തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ബംഗളൂരുവിലെ ഫ്ലാറ്റിനുള്ളില്‍നിന്ന് ഇരുവരെയും പിടികൂടിയത്. കൂടിയ അളവില്‍ ലഹരി മരുന്നുകള്‍ സംഭരിച്ച്‌ വിദ്യാര്‍ഥികളിലൂടെ യുവാക്കളുടെയും ആവശ്യക്കാരുടെയും പക്കല്‍ എത്തിക്കുന്നതാണ് ഇവരുടെ രീതി. ഇപ്രകാരരമാണ് ടോമിനും എം.ഡി.എം.എ നല്‍കിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയത്.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ജില്ല ഡാന്‍സാഫ് ടീമിന്‍റെ ചുമതലയുള്ള സി ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമീഷണര്‍ സക്കറിയ മാത്യു, എ.സി.പി അഭിലാഷ്, ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ രഞ്ജു, എസ്.സി.പി.ഒമാരായ രഞ്ജിത്ത്, രാജഗോപാല്‍, ഡാന്‍സാഫ് അംഗമായ രതീഷ്, സി.പി.ഒ രമേശ് എന്നിവരടങ്ങിയ സംഘമാണ് ഇരുവരെയും പിടികൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
[masterslider id="10"]

Related posts